കൾച്ചറൽ ഫോറം മണ്ഡലം സമ്മേളനങ്ങൾക്ക് തുടക്കമായി
text_fieldsകൾച്ചറൽ ഫോറം കൊടുവള്ളി മണ്ഡലം സമ്മേളനം ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കൾച്ചറൽ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ കീഴിൽ വിവിധ മണ്ഡലം സമ്മേളനങ്ങൾക്ക് തുടക്കമായി. കൾച്ചറൽ ഫോറം ഹാളിൽ നടന്ന കൊയിലാണ്ടി മണ്ഡലം സമ്മേളനം കൾച്ചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി മുബാറക് കെ.ടി ഉദ്ഘാടനംചെയ്തു. സംസ്ഥാന സമിതിയംഗം ഷാഫി മൂഴിക്കൽ, ഹാമിദ് മുനവ്വിർ എന്നിവർ സംസാരിച്ചു. നാദാപുരം മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി അനീസ് മാള ഉദ്ഘാടനംചെയ്തു.
ജില്ല കമ്മിറ്റിയംഗം ആരിഫ് വടകര, ആസിഫ് വള്ളിൽ എന്നിവർ സംസാരിച്ചു. കൊടുവള്ളി മണ്ഡലം സമ്മേളനം കൾച്ചറൽ ഫോറം കോഴിക്കോട് ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടൻ ഉദ്ഘാടനംചെയ്തു. ജില്ല സെക്രട്ടറി ഹാരിസ് പുതുക്കുടി, ഫവാസ് കൊടുവള്ളി എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ മണ്ഡലം സമ്മേളനങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്നുണ്ട്. ബാലുശ്ശേരി എലത്തൂർ സംയുക്ത മണ്ഡലം സമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗങ്ങളായ സൈനുദ്ദീൻ ചെറുവണ്ണൂർ, ആരിഫ് വടകര എന്നിവർ സംബന്ധിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് നടക്കുന്ന തിരുവമ്പാടി മണ്ഡലം സമ്മേളനത്തിൽ കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് മാള, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി മഖ്ബൂൽ അഹമ്മദ് എന്നിവർ സംബന്ധിക്കും. കുറ്റ്യാടി മണ്ഡലം സമ്മേളനത്തിൽ കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ്, ജില്ല സെക്രട്ടറി റാസിക് എൻ, ശരീഫ് കെ.ടി എന്നിവർ പങ്കെടുക്കും.
12.30ന് കൾച്ചർ ഫോറം ഹാളിൽ നടക്കുന്ന വടകര മണ്ഡലം സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം ഷാഹിദ് ഓമശ്ശേരി, ജില്ല കമ്മിറ്റിയംഗം അംജിദ് കൊടുവള്ളി എന്നിവർ പങ്കെടുക്കും. വൈകുന്നേരം 6.30ന് കൾച്ചറൽ ഫോറം ഹാളിൽ നടക്കുന്ന പേരാമ്പ്ര മണ്ഡലം സമ്മേളനം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗം ഷാഫി മൂഴിക്കൽ, വെൽഫെയർ പാർട്ടി നേതാക്കന്മാരായ ആയിഷ ടീച്ചർ ഊട്ടേരി, പി കെ. റാബിയ ടീച്ചർ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

