കൾചറൽ ഫോറം മലപ്പുറം കെ.എൽ 10 സർക്കീട്ട്
text_fieldsകൾചറൽ ഫോറം മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.എൽ 10 സർക്കീട്ട് ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഫ്ലാഗ് ഓഫ് ചെയ്യുന്നു
ദോഹ: കൾചറൽ ഫോറം മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.എൽ 10 സർക്കീട്ട് ശ്രദ്ധേയമായി. ഷമാലിലേക്ക് സംഘടിപ്പിച്ച യാത്ര ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ജില്ല പ്രസിഡന്റ് അമീൻ അന്നാരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി മുഖ്യാതിഥിയായി. സര്‍ക്കീട്ടിന്റെ ഭാഗമായി അൽ ഗുവൈരിയ പാർക്കിൽ വിവിധ കലാ കായിക വിനോദ മത്സരങ്ങൾ നടന്നു.
കൾചറൽ ഫോറം മുൻ സംസ്ഥാന പ്രസിഡന്റ് മുനീഷ് എ.സി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് അലി മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഷമീർ വി.കെ, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ദീൻ വളാഞ്ചേരി, അഹമ്മദ് കബീർ, സെക്രട്ടറി ഫഹദ് മലപ്പുറം, കലാ-കായിക വിഭാഗം കൺവീനർ ഇസ്മായിൽ വെങ്ങാശ്ശേരി, റഹ്മത്തുള്ള കൊണ്ടോട്ടി, അസ്ഹർ അലി , ഷിബിലി മഞ്ചേരി, ഷബീബ് അബ്ദുൾ റസാക്ക് തുടങ്ങിയവർ നേതൃത്വം നല്കി.

