സ്വീകരണം നല്കി
text_fieldsഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുഞ്ഞിക്ക് കൾചറൽ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി നൽകിയ സ്വീകരണം
ദോഹ: ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുഞ്ഞി, കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അബ്ദുൽ റഊഫ് കൊണ്ടോട്ടി, കള്‍ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഫി എന്നിവര്‍ക്ക് കള്‍ചറല്‍ഫോറം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
അബൂ ഹമൂറിലെ ഐ.സി.സിയില്‍ നടന്ന ചടങ്ങില്‍ കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി കെ.ടി. മുബാറക്, ജില്ല വൈസ് പ്രസിഡന്റ് അഫ്സല് ചേന്ദമംഗലൂര്‍, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. ട്രഷറര്‍ അംജദ് കൊടുവള്ളി, ജില്ല സെക്രട്ടറിമാരായ റഹീം വേങ്ങേരി, എന്‍. റാസിഖ്, ഹാരിസ് പുതുക്കൂല്‍, ജില്ല കമ്മിറ്റിയംഗങ്ങളായ മുഹ്സിന് ഓമശ്ശേരി, റബീഹ് സമാന്, ഷാനില്‍ അബ്ദുല്ല, ഹാമിദ് തങ്ങള്‍, നജ്മല്‍ തുണ്ടിയില്‍, ഉമ്മര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

