കൾചറൽ ഫോറം ഗാന്ധി ക്വിസ്: വിമൻ ഇന്ത്യ ജേതാക്കൾ
text_fieldsഗാന്ധി ക്വിസ് വിജയികൾ അതിഥികളോടും സംഘടകരോടുമൊപ്പം
ദോഹ: കൾചറൽ ഫോറം തിരൂർ താനൂർ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.കേരളത്തിെൻറ വിവിധ ജില്ലകളിൽനിന്ന് 16 ടീമുകൾ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ നസീഹ, ഷഹർബാൻ എന്നിവരടങ്ങിയ വിമൻ ഇന്ത്യ ഖത്തര്‍ ഒന്നാം സ്ഥാനം നേടി. സർഫീന, ഹഫ്സത്ത് എന്നിവരടങ്ങിയ ക്യു-ടീം ഖത്തര്രണ്ടാം സ്ഥാനവും അഡ്വ. നൗഷാദ്, അഡ്വ: മഞ്ജുഷ എന്നിവരടങ്ങിയ എഡ്സോ ഖത്തര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
‘ഇന്നത്തെ ഇന്ത്യക്ക് ഗാന്ധി ദര്‍ശനമാണ് ആവശ്യം’ എന്ന ആശയത്തിലൂന്നി നടന്ന മത്സരം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് അനീസ് മാള ഗാന്ധി സന്ദേശം നൽകി. മലപ്പുറം പ്രസിഡൻറ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. ക്വിസ് വിജയികൾക്ക് ഇന്ത്യൻ കൾച്ചറൽ സെൻറർ സെക്രട്ടറി അബ്രഹാം ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. അലി അജ്മൽ കെ.ടി, ഷറഫുദ്ദീൻ സി എന്നിവർ ക്വിസ് നിയന്ത്രിച്ചു. കൾച്ചറൽ ഫോറം മുൻ പ്രസിഡൻറ് മുനീഷ് എ.സി, സംസ്ഥാന കമ്മിറ്റി അംഗം റഷീദ് അഹമ്മദ്, മലപ്പുറം ജില്ല സെക്രട്ടറി ഇസ്മായിൽ മൂത്തേടത്ത് എന്നിവർ പങ്കെടുത്തു. അഷ്കർ , ഷാക്കിർ കെ കെ, ഉമ്മർ സാദിഖ്, യാസിർ വളവന്നൂർ, ഫാറൂഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികളെ അനുമോദിക്കുകയും ചെയ്തു .തിരൂർ മണ്ഡലം പ്രസിഡൻറ് അബ്ദുൽ ഹാഫിസ് കിളിയംപറമ്പിൽ സ്വാഗതവും, താനൂർ മണ്ഡലം ട്രഷറർ ജൈസൽ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

