കള്‍ച്ചറല്‍ ഫോറം എറണാകുളം: എം.എസ്. ഷറഫുദ്ദീന് പ്രസിഡന്റ്
text_fieldsഎം.എസ്. ഷറഫുദ്ദീന് (പ്രസി), ടി.കെ. സലിം, സുല്‍ത്താന
അലിയാര് (വൈസ് പ്രസി.മാർ)
ദോഹ: കള്‍ച്ചറല്‍ ഫോറം എറണാകുളം ജില്ല പ്രസിഡന്റായി എം.എസ്. ഷറഫുദ്ദീനെയും ജനറല്‍ സെക്രട്ടറിയായി ഷുഐബ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. സുല്‍ത്താന അലിയാര്, ടി.കെ. സലിം എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും മുഹമ്മദ് ജാസിദ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. നിസ്താര്‍ കളമശ്ശേരി, പി.എം.എ. ഷരീഫ്, മുഅ്മിന ഷിയാസ്, ഷാനവാസ് മജീദ് എന്നിവരാണ് സെക്രട്ടറിമാര്‍. എന്‍.എ. സൈഫുദ്ദീന്, എം.എസ്. അബ്ദുല്‍റഷീദ് , ജുമാന ഫാത്തിമ, ടി.കെ. ഷഫീഖ് , കെ.കെ. ഷമീര്‍ , പി.എം.എ ലത്തീഫ്, മുഹമ്മദ് ഉവൈസ്, പി.എസ്. ഷജീല, ഷിയാസ് വലിയകത്ത്, കെ.കെ. സിറാജുദ്ദീന് , മസൂദ് അബ്ദുറഹ്മാന്, എം.എം. അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് ജില്ല കമ്മിറ്റിയംഗങ്ങൾ.
ജില്ല ജനറല്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സന നസീം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഫ്സല് എടവനക്കാട്, എം.എസ്. ഷറഫുദ്ദീന് , ഷുഐബ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

