കൾചറൽ ഫോറം ദേശീയദിനാഘോഷം തൊഴിലാളികൾക്കൊപ്പം
text_fieldsകൾചറൽ ഫോറം കമ്യൂണിറ്റി സർവിസ് വിങ് ഭാരവാഹികൾ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളോടൊപ്പം ദേശീയദിനാഘോഷത്തിൽ
ദോഹ: ഖത്തർ ദേശീയ ദിനാഘോഷം ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കൊപ്പം ആഘോഷിച്ചു കൾചറൽ ഫോറം. കൾചറൽ ഫോറം കമ്യൂണിറ്റി സർവിസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 27ലും സ്ട്രീറ്റ് 38 ലുമാണ് തൊഴിലാളികളോടൊപ്പം ദേശീയ ദിനാഘോഷം നടത്തിയത്.
കൾചറൽ ഫോറം കമ്യൂണിറ്റി സർവിസ് വകുപ്പിെൻറ ആഭിമുഖ്യത്തിലാണ് ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 27 ലാണ് ദേശീയ ദിനാഘോഷം നടത്തിയത്. കൂടെ തൊഴിലാളികൾക്ക് ഖത്തറിലെ തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. കമ്യൂണിറ്റി സർവിസ് വിങ് തലവനും സംസ്ഥാന വൈസ് പ്രസിഡൻറുമായ മുഹമ്മദ് കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി താസീൻ അമീൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ഈരാറ്റുപേട്ട സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്ററും സംസ്ഥാന സെക്രട്ടറിയുമായ സിദ്ദീഖ് വേങ്ങര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റഷീദ് കൊല്ലം, രാധാകൃഷ്ണൻ, ടീം വെൽഫെയർ ക്യാപ്റ്റൻ നിസ്താർ എന്നിവരും സംസാരിച്ചു. ആഘോഷത്തിെൻറ ഭാഗമായി തൊഴിലാളികൾക്ക് സമ്മാനങ്ങൾ നൽകി.
കൾചറൽ ഫോറം ഇൻഡസ്ട്രിയൽ ഏരിയ കമ്മിറ്റിയുടെ കീഴിലാണ് സ്ട്രീറ്റ് 38 ലെ തൊഴിലാളികളോടൊപ്പം ദേശീയദിനം ആഘോഷിച്ചത്. ഇൻഡസ്ട്രിയൽ ഏരിയ പ്രസിഡൻറ് ഹാമിദ് മുനഫർ തങ്ങളുടെ നേതൃത്വത്തിൽ തൊഴിലാളികളുമായി ആശയവിനിമയം നടത്തി. ഖത്തർ ചാരിറ്റിയിൽനിന്നുള്ള നാഷനൽ ഡേ സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് എം.കെ. അബ്ദുൽ സലാം, സെക്രട്ടറിമാരായ ഹനീഫ കെ.എ, ഫൈജാസ്, പി. ഷെരീഫ് എന്നിവർ പരിപാടിയില്‍ സംബന്ധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

