കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ്
text_fieldsദോഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡി-റിങ് റോഡിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിരന്തരം ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ആളുകളെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റിയംഗങ്ങളായ അബ്ദു റൗഊഫ് കൊണ്ടോട്ടി, കുൽവീന്ദർ സിങ്, ശങ്കർ ഗൗഡ, ലുലു അസി. മാനേജർ അസീർ, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ സജ്ന സാക്കി, ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, സെക്രട്ടറിമാരായ സിദ്ദീഖ് വേങ്ങര, അനസ് ജമാൽ, സംസ്ഥാന കമ്മിറ്റിയംഗം രാധാകൃഷ്ണന്, ക്യാമ്പ് കണ്‍വീനര്‍ പി. സുനീര്‍, റസാഖ് കാരാട്ട്, നിസ്താർ എറണാകുളം തുടങ്ങിയവര്‍ നേതൃത്വം നല്കി.

