കൾചറൽ ഫോറം രക്തദാന ക്യാമ്പ്
text_fieldsകൾചറൽ ഫോറം ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഐ.സി.ബി.എഫ് ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
ദോഹ: കൾചറൽ ഫോറം ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണർ സെന്റർ, ലുലു ഗ്രൂപ് എന്നിവയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേർ രക്തം ദാനം നിർവഹിച്ചു.
ടീം വെൽഫെയർ അംഗങ്ങളുടെ സഹകരണത്തോടെ ക്യാമ്പിൽ ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്കീമിൽ അംഗത്വമെടുക്കാനുള്ള സൗകര്യം ഒട്ടേറെ പേർ ഉപയോഗപ്പെടുത്തി. ഐ.സി.ബി.എഫ് ഭാരവാഹികളായ ഷാനവാസ് ബാവ, ദീപക് ഷെട്ടി, വർക്കി ബോബൻ, മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കുൽദീപ് കൗർ, കുൽവന്ദർ സിങ്, മുൻ പ്രസിഡന്റ് വിനോദ് നായർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
കൾചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറിമാരായ തസീൻ അമീൻ, മജീദ് അലി, ട്രഷറർ അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിന് കൾചറൽ ഫോറം സേവനവിഭാഗം കൺവീനർ ഫൈസൽ എറണാകുളം, മെഡിക്കൽ സപ്പോർട്ട് ഹെഡ് സുനീർ, ഷരീഫ് പാലക്കാട്, നിസ്താർ എറണാകുളം, റസാഖ് കാരാട്ട്, ഫാത്തിമ തസ്നീം, നുഫൈസ, മുഫിദ അഹദ്, ഫർഹാൻകണ്ണൂർ, ഷഫീഖ് ആലപ്പുഴ, ഹാരിസ്, അബൂസ് പട്ടാമ്പി, മുബീൻ തിരുവനന്തപുരം, സമീൽ മലപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

