കള്‍ചറല്‍ ഫോറം അഭിനയക്കളരി
text_fieldsകള്‍ചറല്‍ ഫോറം സംഘടിപ്പിച്ച അഭിനയക്കളരി വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ ഉദ്ഘാടനം
ചെയ്യുന്നു
ദോഹ: അഭിനയം, തിരക്കഥ രചന, സംവിധാനം തുടങ്ങിയവയില്‍ തൽപരരായവര്‍ക്കുവേണ്ടി കള്‍ചറല്‍ ഫോറം അഭിനയക്കളരി സംഘടിപ്പിച്ചു.
കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കലയും കലാകാരനും സമൂഹത്തിന്റെ വഴികാട്ടിയാവണമെന്നും കലയിലൂടെ സാമൂഹിക ഇടപെടല്‍ നടത്തുമ്പോഴാണ് ഒരു കലാകാരന്‍ മികവുറ്റതാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
കള്‍ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ അധ്യക്ഷത വഹിച്ചു. കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി അനീസ് മാള തുടങ്ങിയവര്‍ സംസാരിച്ചു. നാടകപ്രവര്‍ത്തകരായ തസ്നീമുറഹ്മാന്‍, ലത്തീഫ് വടക്കേക്കാട് തുടങ്ങിയവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

