കള്‍ചറല്‍ ഫോറം കൊടുവള്ളി, കൊയിലാണ്ടി മണ്ഡലം ഭാരവാഹികൾ
text_fieldsഫവാസ് കരുവന്‍പൊയില്‍ (കൊടുവള്ളി മണ്ഡലം പ്രസിഡൻറ്), ഹാമിദ് മുനഫര്‍ (കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ്)
ദോഹ: കള്‍ചറല്‍ ഫോറം 2022-23 പ്രവര്‍ത്തന കാലയളവിലേക്കുള്ള കൊടുവള്ളി, കൊയിലാണ്ടി മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊടുവള്ളി മണ്ഡലം പ്രസിഡന്റായി ഫവാസ് കരുവന്പൊയിലും ജനറല്‍ സെക്രട്ടറിയായി ആദില്‍ ഓമശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു.
നബീല്‍ പുത്തൂര്‍, താജുദ്ദീന് കൊടുവള്ളി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും എന്‍.പി. അജ്മല്‍ ട്രഷററുമാണ്.
എന്‍.പി. ഷിഹാബ്, നൗഷാദ് എന്നിവരെ സെക്രട്ടറിമാരായും അബ്ദുറസാഖ് കാരാട്ട്, നജാത്തുല്ല സിദ്ദീഖ്, സാബിഖ് ഓമശ്ശേരി, തസ്നീമ എന്നിവരെ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് കള്‍ചറല്‍ ഫോറം ജില്ല വൈസ് പ്രസിഡന്റ് അഫ്സല് ചേന്ദമംഗലൂര്‍ നേതൃത്വം നൽകി.
കൊയിലാണ്ടി മണ്ഡലം പ്രസിഡൻറായി ഹാമിദ് മുനഫറിനെയും ജനറല്‍ സെക്രട്ടറിയായി റസല്‍ മുഹമ്മദിനെയും തെരഞ്ഞെടുത്തു.
എം.കെ. അബ്ദുസലാം, ഇസ്മായില്‍ അബൂബക്കര്‍, മുനീഫ റഷാദ് എന്നിവരാണ് വൈസ് പ്രസിഡൻറുമാര്‍.
ഹസീന ഇസ്മായില്‍, ഷെല്‍ബി ഷുക്കൂര്‍, ഫാരിസ റാഹില്‍ എന്നിവര്‍ സെക്രട്ടറിമാരായും സി. റഷാദിനെ ട്രഷററായും തെരഞ്ഞെടുത്തു. കൾചറൽ ഫോറം ജില്ല കമ്മിറ്റി അംഗം ഉമർ മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

