പെരുന്നാൾ ആഘോഷമാക്കി സംസ്കൃതി ഈദ് മുബാറക്
text_fieldsസംസ്കൃതി ഖത്തർ ഈദ് മുബാറക് പെരുന്നാൾ പരിപാടിയിൽനിന്ന്
ദോഹ: ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾചറൽ സെന്റർ അശോക ഹാളിൽ സംസ്കൃതി ഖത്തർ ഈദ് മുബാറക് ലൈവ് മ്യൂസിക്കൽ ഡാൻസ് സ്റ്റേജ് ഷോ അരങ്ങേറി. ദോഹയിലെ പ്രശസ്തരായ 13 ഗായകർ മലയാളികൾ നെഞ്ചേറ്റിയ മാപ്പിളപ്പാട്ടിശലുകൾക്കൊപ്പം തമിഴ് മലയാള സിനിമ ഗാനങ്ങളുമായി വിരുന്നൊരുക്കി.
ഇശലുകളുടെ താളങ്ങൾക്കൊപ്പം ഒപ്പന, സൂഫി, ഖവാലി നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ എന്നിവ ഉൾപ്പെടുത്തി മൂന്നു മണിക്കൂർ കാണിക്കൾക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കി. ഫൈസൽ അരിക്കാട്ടിൽ സംവിധാനം ചെയ്തു. ചെറിയ കുട്ടികളടക്കം എഴുപതോളം കലാകാരന്മാരും കലാകാരികളുമാണ് ഒരു മാസത്തെ പരിശീലന മികവിൽ വിവിധ ഇനങ്ങളിലായി അരങ്ങിലെത്തിയത്.
ആതിര അരുൺലാൽ, പ്രവീഷ്, ആതിര സൂരജ് എന്നിവരാണ് നൃത്യസംവിധാനങ്ങൾ ചെയ്തത്. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ സുധീർ എളന്തോളി, സംസ്കൃതി നജ്മ യൂനിറ്റ് പ്രസിഡന്റ് തോമസ് കുര്യൻ, സെക്രട്ടറി അനിൽ, പ്രോഗ്രാം കൺവീനർ സിനു തോമസ് എന്നിവർ ആശംസകൾ നേർന്നു. ഷിമ, അർച്ചന, സിനി, ജെസ്മി രവിമണിയൂർ, അരുൺ ലാൽ, മിജു, ഗഫൂർ, ഷിനൂപ്, അതുൽ, മൈക്കിൾ, രാജേഷ്, രാഹുൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

