ദേശത്തിന്റെ സർഗസഞ്ചാരം പങ്കുവെച്ച് സാംസ്കാരിക സദസ്സ്
text_fieldsദോഹ: ഫോക് ഖത്തർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബറിൽ നടക്കുന്ന ‘നമ്മൾ കോഴിക്കോട്’ മെഗാ ഇവന്റിന് മുന്നോടിയായി ‘ഒരു ദേശത്തിന്റെ സർഗസഞ്ചാരം’ എന്ന പേരിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
യുനസ്കോ സാഹിത്യനഗരം പദവി ലഭിച്ച കോഴിക്കോടിന്റെ കലാ-സാംസ്കാരിക വിശേഷങ്ങൾ പങ്കുവെച്ച് ഐ.സി.സി മുംബൈ ഹാളിൽ നടന്ന പരിപാടി ഉള്ളടക്കം കൊണ്ടും കലാ-സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായി.
ഫോക് ഖത്തർ പ്രസിഡന്റ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ വി.ടി. മുരളി ഓൺലൈൻ വഴി ആശംസ നേർന്നു. കലയോടും സാഹിത്യത്തോടുമൊക്കെ ചേർന്നുനിൽക്കുന്നവരെ എല്ലാ വേർതിരിവുകളും മറന്ന് ചേർത്തുപിടിക്കുന്നൊരു സഹൃദയത്വം കോഴിക്കോടിനുണ്ടെന്നും മറുനാട്ടുകാരായിരുന്ന ബഷീറും എം.എസ്. ബാബുരാജും ആർ. രാമചന്ദ്രനും യു.എ. ഖാദറുമെല്ലാം അതനുഭവിച്ച് കോഴിക്കോട് താവളമാക്കിയ പ്രതിഭകളായിരുന്നുവെന്നും വി.ടി. മുരളി പറഞ്ഞു.
ഡോ. റഷീദ് പട്ടത്ത്, എസ്.എ.എം. ബഷീർ, തൻസീം കുറ്റ്യാടി എന്നിവർ വിഷയാവതരണങ്ങൾ നടത്തി. കോഴിക്കോടിന്റെ സിനിമ, സംഗീതം, സഹൃദയത്വം, കോഴിക്കോടിന്റെ എഴുത്തുകാരും കലാ-സാഹിത്യ പൈതൃകവും, കോഴിക്കോടിന്റെ കവികൾ, കവിതകൾ, വിശേഷങ്ങൾ എന്നീ വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
ഒക്ടോബർ 18ന് നടക്കുന്ന മെഗാ ഇവന്റിനെക്കുറിച്ച് സംഘാടക സമിതി ചെയർമാൻ അഷ്റഫ് വെൽകെയർ, ജനറൽ കൺവീനർ മൻസൂർ അലി എന്നിവർ വിശദീകരിച്ചു. മുഖാമുഖ സെഷനിൽ ഡോ. സാബു കെ.സി, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അൻവർ ബാബു, ഫരീദ് തിക്കോടി, അൻസാർ അരിമ്പ്ര, നിമിഷ നിഷാദ്, പ്രദോഷ് കുമാർ, മുസ്തഫ എലത്തൂർ, സുനിൽ പെരുമ്പാവൂർ, സുബൈർ നാദാപുരം, ഹുസൈൻ വാണിമേൽ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
ഫോക് ഖത്തർ ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ സ്വാഗതവും ജോ.സെക്രട്ടറി സിറാജ് സിറു നന്ദിയും പറഞ്ഞു. മുനീർ ഒ.കെ, ശരത്, മുസ്തഫ എം.വി, സാജിദ് ബക്കർ, അഡ്വ. രാജശ്രീ, സമീർ, സുനു, അഡ്വ. റിയാസ്, ജെയിംസ് മരുതോങ്കര, റിയാസ് ബാബു, അഷ്റഫ് വടകര, സമീര ഷാജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.