ക്യൂബൻ ആശുപത്രി കോവിഡ് രോഗികളായ ഗർഭിണികൾക്ക്
text_fieldsദോഹ: ഗർഭിണികളെയും നവജാത ശിശുക്കളെയും കോവിഡ്–19ൽ നിന്നും സംരക്ഷിക്കുന്നതിനായി പ്രത്യേക ചികിത്സ നൽകുന്നതിനായി ഹമദ് മെഡിക്കൽ കോർപറേഷൻ ക്യബൻ ആശുപത്രിയെ തെരഞ്ഞെടുത്തു. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും സംരക്ഷണം നൽകുന്നതിന് വേണ്ടി എച്ച്.എം.സി നടപടികളുടെ ഭാഗമായാണിത്. പ്രസവത്തിനായി എച്ച്.എം.സിക്ക് കീഴിലുള്ള ആശുപത്രികളിലേക്ക് പോകുന്നവരെ നിർബന്ധമായും കോവിഡ്–19 പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും പരിശോധനാ ഫലം പോസിറ്റീവ് ആകുകയാണെങ്കിൽ അവരെ പ്രത്യേകം തയ്യാറാക്കിയ ക്യൂബൻ ആശുപത്രിയിലേക്ക് മാറ്റുമെന്നും വനിതാ വെൽനസ് ഗവേഷണ കേന്ദ്രത്തിലെ എൻ.ഐ.സി.യു മെഡിക്കൽ ഡയറക്ടർ ഡോ. മായ് അബ്ദുല്ല അൽ ഖുബൈസി പറഞ്ഞു.
അണുബാധ ഒഴിവാക്കുന്നതിന് കർശന നിയന്ത്രണ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും എന്നാൽ ജനന സമയത്തോ മുലയൂട്ടൽ സമയത്തോ കോവിഡ്–19 രോഗിയായ മാതാവിൽ നിന്നും കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത വളരെ വിരളമാണെന്നും ഡോ. മായ് അൽ ഖുബൈസി വ്യക്തമാക്കി. മുലകുടിയിലൂടെ രോഗവ്യാപനം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇത് കാരണം കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന് മാതാക്കൾക്ക് േപ്രാത്സാഹനം നൽകുന്നുണ്ടെന്നും മുലയൂട്ടുന്ന സമയത്ത് കുഞ്ഞുങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിലൂടെ കുഞ്ഞിന് രോഗം പകരാൻ സാധ്യതയുണ്ടെന്നും അതിനാൽ കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കുന്ന നിയോനാറ്റൽ മാസ്ക് പ്രത്യേകം വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ വിശദീകരിച്ചു. കുഞ്ഞിനെ സ്പർശിക്കുന്നതിന് മുമ്പ് കൈ സോപ്പുപയോഗിച്ച് കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.
മാതാവ് കോവിഡ്–19 രോഗിയാണെങ്കിൽ അധിക സുരക്ഷാ മുൻകരുതൽ നൽകണമെന്നും ഈ കാലയളവിൽ കുഞ്ഞിെൻറ പ്രതിരോധ ശേഷി വളരെ കുറവായിരിക്കുമെന്നും കുഞ്ഞിന് രോഗം സ്ഥിരീകരിച്ചാൽ ഉടൻ തന്നെ ഐസലേഷനിലേക്ക് മാറ്റുമെന്നും ഡോ. അൽ ഖുബൈസി ചൂണ്ടിക്കാട്ടി. ഇതുവരെ കോവിഡ്–19 സ്ഥിരീകരികക്കപ്പെട്ട ഗർഭിണികൾ മാസം തികയാതെ പ്രസവിക്കുകയോ എൻ. ഐ. സി. യു പരിചരണത്തിലുള്ള കുഞ്ഞുങ്ങൾക്ക് കോവിഡ്–19 ബാധിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
