ഖത്തറിൽ നിന്ന് ഒമാനിലേക്കും കുവൈത്തിലേക്കും ക്രൂയിസ് കപ്പൽ സർവീസ് ഉടൻ
text_fieldsദോഹ: ഒമാനിലേക്കും കുവൈത്തിലേക്കും ആഢംബര ക്രൂയിസ് കപ്പൽ വഴി ഒരു യാത്രയായാലോ. അതി നുള്ള തയ്യാറെടുപ്പിലാണ് ഖത്തർ ഗതാഗത വാർത്താവിതരണ മന്ത്രാലയം. ഖത്തറിൽ നിന്നും ഒമാ നിലേക്കും കുവൈത്തിലേക്കുമുള്ള ക്രൂയിസ് കപ്പൽ സർവീസ് രണ്ടാഴ്ചക്കകം ആരംഭിക്കുമെ ന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർവീസ് ആരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലെ പ്രഥമ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ സർവീസായി ഇത് അറിയപ്പെടും. 870 യാത്ര ക്കാരെയും 670 കാറുകളെയും വഹിക്കാൻ ശേഷിയുള്ള 145 മീറ്റർ നീളമുള്ള ‘ഗ്രാൻഡ് ഫെറി’ ക്രൂയിസ് കപ്പലാണ് സർവീസിന് തയ്യാറായിട്ടുള്ളത്.
ദോഹ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഗ്രാൻഡ് ഫെറി കപ്പലിലെത്തിയ ഗതാഗാത വാർത്താവിതരണ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി കപ്പലിനുള്ളിലെ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. കൂടുതൽ ആളുകളെ അങ്ങോട്ടുമിങ്ങോട്ടും എത്തിക്കുന്നതിലൂടെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഗൾഫ് മേഖലയിൽ ഇതാദ്യമായാണ് ക്രൂയിസ് സർവീസെന്ന് കപ്പലുടമ ഫൈസൽ മുഹമ്മദ് അൽ സുലൈതി പറഞ്ഞു. പുതിയ സർവീസ് വലിയ വിജയമാകുമെന്ന കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയും. നിലവിൽ ഇത്തരത്തിലുള്ള യാത്രക്ക് ആവശ്യക്കാരേറെയാണ്. പ്രഥമ ഘട്ടത്തിൽ ഒമാൻ, കുവൈത്ത് രാജ്യങ്ങളിലേക്കായിരിക്കും കപ്പൽ സർവീസ്. ആവശ്യക്കാരുണ്ടെങ്കിൽ സാധ്യതയനുസരിച്ച് റൂട്ട് ഇറാനിലേക്ക് കൂടി ദീർഘിപ്പിക്കുമെന്നും ഫൈസൽ അൽ സുലൈതി വ്യക്തമാക്കി.
ഉപരോധത്തിന് ശേഷം അതിർത്തി വഴി അയൽരാജ്യങ്ങളിലേക്കുള്ള ൈഡ്രവിംഗിന് പരിമിതികളുണ്ട്. സ്വന്തം കാറുകളിൽ അയൽരാജ്യങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരം കൂടിയാണ് ക്രൂയിസ് കപ്പൽ വഴി വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 237 റൂമുകളുള്ള ബോട്ടിൽ സിനിമ ഹാൾ, മീറ്റിംഗ് റൂമുകൾ, റെസ്റ്റോറൻറ്, കഫേ, ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടുന്ന മെഡിക്കൽ സേവനം, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താൻ വിധത്തിൽ സജ്ജീകരിച്ച ഹെലിപ്പാഡ് എന്നിവ ഇൗ ഫ്രഞ്ച് നിർമ്മിത കപ്പലിൽ ലഭ്യമാണ്.
ദോഹയിൽ നിന്നും ഒമാനിലേക്ക് 20 മുതൽ 25 മണിക്കൂർ വരെയാണ് യാത്രാ സമയം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ കാർഗോ നീക്കത്തിലും കപ്പൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്. കപ്പൽ സർവീസിെൻറ യാത്രാ ചാർജുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ഉടമ അൽ സുലൈതി പറഞ്ഞു.
ഖത്തറിലെ വിദേശികളുടെ യാത്രയുമായി ബന്ധപ്പെട്ട് വിസ ഇളവ് അനുവദിക്കുന്നതിന് കപ്പലുടമ ഉൾപ്പെടെയുള്ള മാനേജ്മെൻറ് ഒമാനിലെയും കുവൈത്തിലെയും ബന്ധപ്പെട്ട അതോറിറ്റികളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അത് സാധ്യമാകുന്ന പക്ഷം രാജ്യത്തെ പ്രവാസികൾക്കും പ്രതീക്ഷയുണ്ട്.
കാർ, ട്രക്ക്, ഹെവി ട്രക്കുൾപ്പെടെയുള്ള ചരക്കുകൾ വഹിക്കാൻ തക്ക ശേഷിയുള്ളതാണ് കപ്പൽ. മികച്ച സൗകര്യങ്ങളാണ് കപ്പലിൽ അതിഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നതെന്നും ക്യാപ്റ്റൻ മനോലിസ് മൗസാറ്റ്സോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
