ക്രൂയിസ് സീസൺ; ഖത്തറിലെത്തിയത് രണ്ടു ലക്ഷത്തിലേറെ സഞ്ചാരികൾ
text_fieldsദോഹ: 2025-26 ക്രൂയിസ് സീസണിൽ രാജ്യത്തെത്തിയത് രണ്ടു ലക്ഷത്തിലേറെ വിനോദ സഞ്ചാരികൾ. ഈ സീസണിൽ അമ്പതോളം ക്രൂയിസ് കപ്പലുകൾ ദോഹയിൽ നങ്കൂരമിട്ടു. മവാനി ഖത്തർ പുറത്തുവിട്ട കണക്കുപ്രകാരം ഓൾഡ് ദോഹ പോർട്ടിലെ ക്രൂയിസ് ടെർമിനൽ ഈ വർഷം 49 ക്രൂയിസ് കപ്പലുകളെയാണ് സ്വാഗതം ചെയ്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടു ലക്ഷത്തിലധികം പേർ ഈ കപ്പലുകളിൽ ഖത്തർ കാണാനെത്തി. ഇതിൽ മൂന്ന് കപ്പലുകൾ ആദ്യമായാണ് ദോഹ തീരത്തെത്തുന്നത്. ഈ വർഷം മേയ് വരെ സീസൺ പ്രഖ്യാപിച്ചിരുന്നു എങ്കിലും സാങ്കേതിക കാരണങ്ങളാൽ നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. അത്യാഡംബര ക്രൂയിസ് കപ്പലായ എം.എസ്.സി യുറീബിയയാണ് ഈ സീസണിൽ ആദ്യം ദോഹയിലെത്തിയത്. ഇതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കപ്പലുകളെത്തി. സീസൺ നേരത്തെ അവസാനിച്ചിട്ടും സഞ്ചാരികളുടെ എണ്ണത്തിൽ സ്ഥിരത കൈവരിക്കാനായത് രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തു പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

