Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജ്യത്ത്​ ക്രൂ​യി​സ്​...

രാജ്യത്ത്​ ക്രൂ​യി​സ്​ വി​നോ​ദ​സ​ഞ്ചാ​രം ശക്​തിപ്പെടും

text_fields
bookmark_border
രാജ്യത്ത്​ ക്രൂ​യി​സ്​  വി​നോ​ദ​സ​ഞ്ചാ​രം ശക്​തിപ്പെടും
cancel
camera_alt???????, ????????????? ??????????? ??????????????????? ??????? ???????? ????????????? ????????? ?????????????????
ദോ​ഹ: ഖ​ത്ത​റി​ലെ ക്രൂ​യി​സ്​ (കപ്പൽയാത്ര) വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച ല​ക്ഷ്യം വെ​ച്ച് ജ​ർ​മ​ൻ, ഇ​റ്റാ​ലി​യ​ൻ ക്രൂ​യി​സ്​ ക​മ്പ​നി​ക​ളു​മാ​യി ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റി സു​പ്ര​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ –ജ​ർ​മ​ൻ വ്യാ​പാ​ര, നി​ക്ഷേ​പ ഫോ​റ​ത്തിെ​ൻ​റ ഭാ​ഗ​മാ​യി ജ​ർ​മ​ൻ ക്രൂ​യി​സ്​ ക​മ്പ​നി​യാ​യ എ​യ്്ഡാ ക്രൂ​യി​സു​മാ​യും ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ കോ​സ്​​റ്റാ ക്രൂ​യി​സു​മാ​യു​മാ​ണ് ക്യൂ ​ടി എ ​ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​ത്.
ക്രൂ​യി​സ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച​തും ആ​ക​ർ​ഷ​ണീ​യ​വു​മാ​യ പാ​ക്കേ​ജു​ക​ളും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ഹ​ക​ര​ണം സാ​ധ്യ​മാ​ക്കു​ക​യാ​ണ് ക​രാ​റിെ​ൻ​റ പ്ര​ധാ​ന ലക്ഷ്യം. ടൂ​റി​സം അ​തോ​റി​റ്റി​യും ക്രൂ​യി​സ്​ ക​മ്പ​നി​ക​ളും ത​മ്മി​ലെ സംയുക്​ത ആശയവിനിമയം, കോ ​മാ​ർ​ക്ക​റ്റിം​ഗ് ആ​ക്ഷ​ൻ​സ്, ക്രൂ​യി​സ്​ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ​യും പാ​ക്കേ​ജു​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ട്രി​പ്പു​ക​ൾ എ​ന്നി​വ​യും ക​രാ​റിെ​ൻ​റ പ​രി​ധി​യി​ൽ പെ​ടു​ന്നു.
ദോ​ഹ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്രൂ​യി​സ്​ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദോ​ഹ​യി​ൽ ഇ​തി​ന​കം ത​ന്നെ മി​ക​ച്ച ക്രൂ​യി​സ്​ ടെ​ർ​മി​ന​ൽ പ​ണി ക​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. 2022 ലോ​ക​ക​പ്പിെ​ൻ​റ ത​യ്യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റും ക്രൂ​യി​സ്​ ലൈ​നു​ക​ളും ത​മ്മി​ലെ സ​ഹ​ക​ര​ണ​വും ബ​ന്ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.
അ​തേ​സ​മ​യം, 2019 മാ​ർ​ച്ച് ആ​റി​ന് കോ​സ്​​റ്റ മെ​ഡി​റ്റ​റേ​നി​യ കപ്പൽ ദോ​ഹ​യി​ലേ​ക്കു​ള്ള ക​ന്നി​യാ​ത്ര ന​ട​ത്തും. 2019–2020 ക്രൂ​യി​സ്​ സീ​സ​ണി​ൽ 16 യാ​ത്ര​ക​ളാ​ണ് കോ​സ്​​റ്റ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.
ജ​ർ​മ​നി​യു​ടെ ആ​ഢം​ബ​ര ക്രൂ​യി​സ്​ ക​പ്പ​ലാ​യ എ​യ്ഡാ ൈപ്ര​മ ഈ ​സീ​സ​ണി​ൽ ത​ന്നെ എ​ട്ട് ത​വ​ണ ദോ​ഹ​യി​ലെ​ത്തു​മെ​ന്നും അ​ടു​ത്ത സീ​സ​ണി​ൽ നി​ര​വ​ധി ത​വ​ണ ദോ​ഹ​യി​ലേ​ക്കു​ള്ള ട്രി​പ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
വ​രും സീ​സ​ണി​ൽ ഇ​രു ക്രൂ​യി​സ്​ ലൈ​നു​ക​ളി​ൽ നി​ന്നു​മാ​യി 45000ല​ധി​കം ക്രൂ​യി​സ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഖ​ത്ത​റി​ലെ​ത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ 65000 ക്രൂ​യി​സ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. 2016–2017 സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 39 ശ​ത​മാ​ന​ത്തിെ​ൻ​റ വ​ർ​ധ​ന​വാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഉണ്ടായ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar tourismcruice tourism
News Summary - cruice tourism in qatar-qatar-gulfnews
Next Story