ക്രിസ്റ്റ്യാനോ ഖത്തറിൽ; ടിക്കറ്റ് വിൽപന തുടങ്ങി
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനുശേഷം ഖത്തറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോരാട്ടത്തിന് വേദിയാകുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ടിക്കറ്റ് വിൽപനക്ക് തുടക്കമായി. നവംബർ ഏഴിന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ അൽ നസ്ർ, അൽ ദുഹൈൽ എസ്.സി മാച്ച് ടിക്കറ്റുകളുടെ വിൽപനക്കാണ് ഞായറാഴ്ച തുടക്കം കുറിച്ചത്.
വൈകീട്ട് അഞ്ചു മുതൽ രാത്രി ഒമ്പതുവരെയുള്ള സമയത്ത് സ്റ്റേഡിയത്തിൽ നേരിട്ടാണ് വിൽപന. ആരാധകർക്ക് ഗേറ്റ് നമ്പർ മൂന്നിൽ നേരിട്ട് എത്തി ടിക്കറ്റ് സ്വന്തമാക്കാമെന്നാണ് അൽ ദുഹൈൽ എസ്.സി അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഗ്രൂപ് ഇ’യിലാണ് അൽ നസ്റും അൽ ദുഹൈലും ഏറ്റുമുട്ടുന്നത്. ഫിലിപ് കുടീന്യോ നയിക്കുന്ന ദുഹൈലിന്റെ മികച്ച പോരാട്ടത്തിനാണ് അന്ന് റിയാദ് സാക്ഷ്യംവഹിച്ചത്. ഗ്രൂപ്പിൽ മൂന്നു കളി പിന്നിട്ടപ്പോൾ ഒമ്പതു പോയൻറുമായി അൽ നസ്ർ ഒന്നാമതാണ്. ഒരു സമനിലയും രണ്ടു തോൽവിയും വഴങ്ങിയ ദുഹൈലിന് ഒരു പോയൻറ് മാത്രമാണുള്ളത്.

