ക്രിസ്പി ചിക്കൻ പാർസെൽസ്
text_fieldsനോമ്പിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഈസി സ്നാക്ക് റെസിപി പരിതയപ്പെടാം.
ചേരുവകൾ
- ചിക്കൻ ബ്രസ്റ്റ് -250 ഗ്രാം
- ഉരുളക്കിഴങ്ങ് - 1
- കാരറ്റ് -1
- ഉപ്പ് -ആവശ്യത്തിന്
- കുരുമുളക് -1/2 ടീ സ്പൂൺ
- ചില്ലി ഫ്ലെക്സ് -1/2 ടീ സ്പൂൺ
- മല്ലിയില -ആവശ്യത്തിന്
- മയോണൈസ് -3 ടേബിൾ സ്പൂൺ
- സോയാ സോസ് -1 ടേബിൾ സ്പൂൺ
- മൊസെറെല്ല ചീസ് - ഷ്രഡ്ഡ് ചെയ്തത്
- മൈദ -1/4 കപ്പ്
- മുട്ട -എണ്ണം
- ബ്രഡ് പൊടിച്ചെടുത്തത് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ ബ്രസ്റ്റ് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വേവിച്ച് ഉടച്ചെടുക്കുക. അതിലേക്ക് വേവിച്ച് ഉടച്ചുവെച്ച ഉരുളക്കിഴങ്ങ്, ഗ്രേറ്റ് ചെയ്ത കാരറ്റ്, ഉപ്പ്, കുരുമുളക് പൊടി, ഒറിഗാനോ, ചില്ലി ഫ്ലേക്സ്, അരിഞ്ഞുവെച്ച മല്ലിയില, സോയാ സോസ്, മൊസെറെല്ല ചീസ് എന്നിവ ചേർത്ത് ഫില്ലിങ് തയാറാക്കാം.
കോട്ടിങ് ചെയ്യുന്നതിനായി ബൗളിൽ മൈദയും വെള്ളവും മിക്സ് ചെയ്ത് മാറ്റിവെക്കുക. മറ്റൊരു ബൗളിൽ 2 മുട്ട ഉടച്ചുവെക്കുക. രണ്ട് സമോസ ഷീറ്റ് ക്രോസ് ആയി വെക്കുക. അതിന്റെ നടുവിലായി മൈദ മിക്സ് പുരട്ടിയ ശേഷം നേരത്തേ തയാറാക്കി വെച്ച ചിക്കൻ ഫില്ലിങ് നിറക്കുക. ഓരോ ക്രോസ് അറ്റവും മൈദ മിക്സ് പുരട്ടി ഉള്ളിലേക്ക് മടക്കിവെച്ച് സ്ക്വയർ ആകൃതിയിൽ തയാറാക്കുക. പിന്നീട് ഉടച്ചുവെച്ച മുട്ടയിൽ മുക്കി, ബ്രഡ് ക്രംമ്പസിലും കോട്ട് ചെയ്ത ശേഷം ഫ്രൈ ചെയ്യാം. ക്രിസ്പി ചിക്കൻ പാർസെൽസ് തയാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
