ക്രിക്കറ്റ് ടൂർണമെന്‍റും വടംവലി മത്സരവും
text_fieldsഫിൻഖ്യൂ നഴ്‌സസ് വടംവലിയിൽ ജേതാക്കൾ ട്രോഫിയുമായി- ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായ സ്റ്റാർ സി.സി ട്രോഫി ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ ഔദ്യോഗിക കൂട്ടായ്മ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ (ഫിൻഖ്യൂ) രണ്ടാമത് നഴ്‌സസ് ക്രിക്കറ്റ് ടൂർണമെന്‍റും വനിതകളുടെ വടംവലി മത്സരവും സംഘടിപ്പിച്ചു.രണ്ടുദിവസങ്ങളിലായി ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഖത്തറിലെ നഴ്സുമാരുടെയും ഖത്തർ പ്രഫഷനൽ ടീമുകളുടെയും പ്രതിനിധികൾ പങ്കെടുത്തു. ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയികളായ സ്റ്റാർ സി.സിക്കും വടംവലി മത്സരത്തിൽ വിജയിച്ച 365 മല്ലു ഫിറ്റ്നസ് ക്ലബിനും ട്രോഫിയും കാഷ് അവാർഡും നൽകി അനുമോദിച്ചു. ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും ഇന്ത്യൻ അപ്പക്‌സ് ബോഡി അംഗങ്ങളും പങ്കെടുത്തു..ഐ.സി.ബി.എഫ് വ്യക്തിഗത ഇൻഷുറൻസ് ഫോമുകളുടെ മൂന്നാംഘട്ടം കൈമാറ്റം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

