ക്രിക്ക് കോൺഗ്രസ് പോസ്റ്റർ പ്രകാശനം
text_fields‘ക്രിക്ക് കോൺഗ്രസ് 24’ പോസ്റ്റർ പ്രകാശനം കെ. മുരളീധരൻ എം.പി നിർവഹിക്കുന്നു
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ‘ക്രിക്ക് കോൺഗ്രസ് 24’ എന്ന പേരിൽ ഐ.വൈ.സി ഇന്റർനാഷനൽ ദോഹ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ കെ. മുരളീധരൻ എം.പി പ്രകാശനം ചെയ്തു.
ഓൾഡ് ഐഡിയൽ സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഫെബ്രുവരി 12, 13 തീയതികളിൽ ആയിട്ടാണ് മത്സരം നടക്കുന്നത്. ചെയർപേഴ്സൻ ഷഹാന ഇല്ല്യാസ്, മാഷിക്ക് മുസ്തഫ, ഷാഹിദ് വി.പി, ശിഹാബ് നരണിപ്പുഴ, ആരിഫ് പയന്തോങ്, യൂനുസ്, ഷനീർ, ലത്തീഫ്, ഹാഫിൽ, സദ്ദാം എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾക്ക് 77409988, 70063843 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.

