സി.പി.ആർ പരിശീലന ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും
text_fieldsകെ.എം.സി.സി കാസർകോട് മണ്ഡലം ആരോഗ്യ ബോധവത്കരണ പരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘടനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് മണ്ഡലം നസീം ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷ പരിശീലനവും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷകൾ സംബന്ധിച്ച പരിശീലന പരിപാടിക്ക് നസീം ഹെൽത്ത് കെയറിൽ നിന്നുള്ള വിദഗ്ധർ നേതൃത്വം നൽകി.
സ്ത്രീകൾ ഉൾപ്പെടെ 200ഓളം പേർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് ചെങ്കളം സ്വാഗതം പറഞ്ഞു. അന്തരിച്ച കെ.എം.സി.സി പ്രവർത്തകൻ അസീബ് തളങ്കരയുടെ സ്മരണക്കായി ‘സ്റ്റാർട്ട് ദി ഹാർട്ട്; സി.പി.ആർ ഹാൻഡ് ബുക്ക്’ പ്രകാശനം ലുക്മാൻ തളങ്കര, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര എന്നിവർ നസീം ഹെൽത്ത്കെയർ അസി.മാനേജർ സന്ദീപിന് നൽകി നിർവഹിച്ചു.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിക്കുള്ള എക്സലൻസ് അവാർഡ് ഹെൽത്ത് വിങ് ചെയർമാൻ ഡോ. ഷെഫീഖ് താപ്പി കൈമാറി. അൽഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്കുള്ള ഉപഹാരം ചെയർമാൻ മൻസൂറലിക്ക് മണ്ഡലം ട്രഷറർ റഷീദ് ചെർക്കള നൽകി.
എസ്.എ.എം ബഷീർ, സാദിഖ് പക്യാര, എം.ടി.പി മുഹമ്മദ് കുഞ്ഞി, കെ.എസ്. മുഹമ്മദ്, സമീർ ഉടുമ്പുംതല, നാസർ കൈതക്കാട്, മൊയ്തീൻ ബേക്കൽ, സഗീർ ഇരിയ, അലി ചേരുർ, മുഹമ്മദ് ബായാർ, ഷാനിഫ് പൈക്ക, സാദിഖ് കെ.സി., നാസർ ഗ്രീൻലാൻഡ്, മാക്ക് അടൂർ, റഫീഖ് മങ്ങാട്, അൻവർ കാടങ്കോട്, ബഷീർ ചെർക്കള, യൂസുഫ് മാർപ്പണടുക്ക, പഞ്ചായത്ത് -മുൻസിപ്പൽ നേതാക്കളും സംബന്ധിച്ചു. ഭാരവാഹികളായ ഹമീദ് അറന്തോട്,സലിം പള്ളം, ബഷീർ ബംബ്രാണി, ജാഫർ കല്ലങ്ങാടി അഷറഫ് കുളത്തുങ്കര, ഹനീഫ് പേര, ഷാക്കിർ കാപ്പി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

