‘ഇലോഫ്’ സി.പി.ആർ പരിശീലനം
text_fieldsഇലോഫ് സംഘടിപ്പിച്ച സി.പി.ആർ പരിശീലനക്ലാസിന് ഡോ. റഷീദ് പട്ടത്ത് നേതൃത്വം നൽകുന്നു
ദോഹ: ഓഫിസുകളിലും വീട്ടിലും പൊതു ഇടങ്ങളിലുമെല്ലാം ഒരു വ്യക്തി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷാ പാഠങ്ങൾ പകർന്ന് ‘ഇലോഫ്’ പരിശീലന പരിപാടി. ‘ഹൃദയസ്തംഭനം ആദ്യ നിമിഷങ്ങളുടെ വില’ എന്ന പേരിൽ നടത്തിയ ശിൽപശാലയിൽ ഖത്തറിലെ വിവിധ മേഖലകളിൽ നിന്നുള്ള 300ൽ ഏറെ പേർ പങ്കെടുത്തു.
ഹമദ് മെഡിക്കൽ കോർപറേഷൻ ഹാർട്ട് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഡോ. റഷീദ് പട്ടത്ത് നേതൃത്വംനൽകി. പരിശീലനത്തിൽ പങ്കെടുത്ത 50ഓളം പേർക്ക് അദ്ദേഹം സി.പി.ആർ ഉൾപ്പെടെ ഹൃദയാഘാത നിമിഷങ്ങളിൽ ആവശ്യമായ പ്രാഥമിക ശുശ്രൂഷ സംബന്ധിച്ച് പരിശീലനവും ക്ലാസും സംഘടിപ്പിച്ചു.
അടിയന്തര ഘട്ടങ്ങളിലെ സി.പി.ആർ വഴി വിലപ്പെട്ട ജീവൻ രക്ഷിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു പരിശീലനം. ഡോ. പ്രതിഭ രതീഷ് സ്വാഗതവും സജ്ന മൻസൂർ നന്ദിയും പറഞ്ഞു. നസീഹ മജീദ് സംഘാടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

