പ്രതിരോധം പാലിക്കാം, കോവിഡിെൻറ രണ്ടാംവരവ് തടയാം
text_fieldsദോഹ: വരൂ, നമുെക്കാരുമിച്ച് പൊരുതാം, അങ്ങനെ ഖത്തറിൽ കോവിഡിെൻറ രണ്ടാംവരവ് തടയാം. രാജ്യത്ത് കഴിഞ്ഞ ആഴ്ചകളിലെ കണക്കുകൾ പരിശോധിച്ചാൽ രോഗത്തിെൻറ രണ്ടാംവരവിെൻറ സൂചനകൾ ഉണ്ട്. ഇക്കാര്യം പൊതുജനാരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇതിനാൽ, ഈ ഘട്ടത്തിൽ പൊതുജനങ്ങൾ പരമാവധി പ്രതിരോധ നടപടികൾ സ്വീകരിച്ച് മഹാമാരിയുെട രണ്ടാംവരവ് തടയുന്ന കാര്യത്തിൽ മുഖ്യപങ്കുവഹിക്കണമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ രോഗികളുടെ നിരക്ക് ഉയർന്നുതന്നെ നിൽക്കുകയാണ്. ആശങ്കയുണ്ടാക്കുന്ന വിധത്തിൽ പുതിയ രോഗികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനാൽ, പ്രതിരോധകാര്യത്തിൽ മുമ്പത്തേക്കാളേറെ ജനങ്ങളുെട ഉത്തരവാദിത്തവും കൂടിയിരിക്കുകയാണ്. എല്ലാവരും മന്ത്രാലയം നിഷ്കർഷിക്കുന്ന പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാംവരവ് തടയാമെന്ന കാര്യത്തിൽ സംശയമില്ല.
രോഗലക്ഷണങ്ങളുള്ളവർ പരിശോധന വൈകിപ്പിക്കരുത്. പേശീവേദന, ജലദോഷം, തലവേദന, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നവർ നിർബന്ധമായും പരിശോധനക്ക് വിധേയമാകണം. മന്ത്രാലയത്തിെൻറ 16,000 ഹോട്ട്ലൈനിലോ കോവിഡ് -19 പരിശോധന കേന്ദ്രത്തിലോ റിപ്പോർട്ട് ചെയ്യണം. രോഗം നേരത്തേ കണ്ടെത്തുന്നതിലൂടെ രോഗപരിചരണം എളുപ്പമാകും.
രോഗം നേരത്തേ കണ്ടെത്തുന്നത് കോവിഡ് -19 വ്യാപനം മന്ദഗതിയിലാക്കാൻ സഹായിക്കും. മാറാരോഗമുള്ളവരിലും പ്രായമായവരിലുമാണ് വൈറസ് അപകടകരമാകുന്നത്. അതിനാൽതന്നെ രോഗലക്ഷണങ്ങൾ തുടങ്ങുന്ന സമയത്തുതന്നെ രോഗം കണ്ടെത്തുന്നതിലൂടെ മികച്ച ചികിത്സ ഉറപ്പാക്കി രോഗമുക്തി നേടാം.
പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കിൽ നിർബന്ധമായും കോവിഡ് -19 പരിശോധനക്ക് വിധേയമാകണം. പേശീവേദന, ജലദോഷം, തലവേദന, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടുക തുടങ്ങിയവയും കോവിഡ് -19െൻറ ലക്ഷണങ്ങളായേക്കാം. പ്രായാധിക്യമുള്ളവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
എല്ലാ പ്രായക്കാരിലും കോവിഡ് -19 ബാധിക്കുമെങ്കിലും വാർധക്യമുള്ളവരിൽ രോഗം ഏറെ പ്രയാസം സൃഷ്ടിക്കും. ലോകാടിസ്ഥാനത്തിൽ തന്നെ കോവിഡ് ബാധിച്ച് മരിച്ചവരും ഗുരുതരാവസ്ഥയിലുള്ളവരിലധികവും വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. പ്രായമാകുന്നതോടെ പ്രതിരോധശേഷി കുറഞ്ഞുവരുന്നത് പ്രകൃതിനിയമമാണ്.
വേണം, വീടകങ്ങളിലും പ്രതിരോധം
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താലും ഭക്ഷണമുണ്ടാക്കുന്നതിനും കഴിക്കുന്നതിനും മുമ്പും ശേഷവും ശൗചാലയത്തില്‍ പോയതിന് ശേഷവും കൈകള്‍ ശരിയായ രീതിയില്‍ കഴുകി വൃത്തിയാക്കുകയെന്നത് പ്രധാനപ്പെട്ട സംഗതിയാണ്. വീട്ടിലുള്ള എല്ലാവരും കൈകള്‍ കൃത്യമായി കഴുകുകയും മുഖം, വായ, മൂക്ക് തുടങ്ങിയ സ്പര്‍ശിക്കാതിരിക്കുകയും വേണം.
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായ ടിഷ്യൂ ഉപയോഗിച്ച് മറയ്ക്കുകയും അതിനുശേഷം ടിഷ്യു വേഗത്തില്‍ മാലിന്യക്കൊട്ടയില്‍ നിക്ഷേപിക്കുകയും വേണം. അതിനുശേഷം കൈകള്‍ കഴുകി ശുചിയാക്കണം. ടിഷ്യു കൈവശമില്ലെങ്കില്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നത് കൈമുട്ടുകളിലേക്കാക്കുക.
ഗാർഹിക ക്വാറൻറീനിൽ കൂടുതൽ ശ്രദ്ധ വേണം
ഗാര്‍ഹിക ക്വാറൻറീനിലുള്ളവര്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, വസ്ത്രങ്ങള്‍, തലയണ, കിടക്ക, തോര്‍ത്ത് തുടങ്ങിയവയൊന്നും മറ്റാരുമായും പങ്കുവെക്കാതിരിക്കണം. ഓരോ തവണ ഉപയോഗിച്ചതിന് ശേഷവും ഈ വസ്തുക്കളും സോപ്പും ചൂടുവെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കണം.
വാതില്‍പ്പിടി, കക്കൂസ്, മേശ, ടി.വി റിമോട്ട് കണ്ട്രോള്, മൊബൈല്‍ ഫോണ്‍ തുടങ്ങി എല്ലാ വസ്തുക്കളും പെരുമാറുന്ന ഇടങ്ങളും എല്ലാ ദിവസവും അണുമുക്തമാക്കുകയും ശുചീകരിക്കുകയും വേണം. ശുചിയാക്കുമ്പോള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കാനാവുന്ന കൈയുറകളാണ് അണിയേണ്ടത്. ശുചീകരണ പ്രക്രിയ അവസാനിച്ചയുടന്‍ കൈയുറകള്‍ ഉപേക്ഷിക്കുകയും കൈകള്‍ ശരിയായ രീതിയില്‍ കഴുകുകയും വേണം.
ക്വാറൻറീനിലുള്ള വ്യക്തിയുടെ വസ്ത്രങ്ങള്‍ വീട്ടിലെ മറ്റുള്ളവരുടെ വസ്ത്രങ്ങളോടൊപ്പം അലക്കാതിരിക്കണം. ക്വാറൻറീനിലുള്ള വ്യക്തി ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കണം. വീട്ടിലെ മറ്റാരെങ്കിലും ഭക്ഷണം പാകം ചെയ്യുകയും അസുഖം സംശയിക്കുന്നയാള്‍ അടുക്കളയില്‍ കയറുന്നത് ഒഴിവാക്കുകയും വേണം.
വീട്ടിലെ മറ്റുള്ളവരോടൊത്ത് ഭക്ഷണം കഴിക്കാതിരിക്കണം. മുറിയില്‍ മാത്രം ഭക്ഷണം കഴിക്കുകയും വേണം. മാത്രമല്ല, ഭക്ഷണം കഴിച്ച പാത്രങ്ങള്‍ മറ്റുള്ളവരുടെ പാത്രങ്ങളോടൊപ്പം കഴുകാതിരിക്കുകയും വേണം. ഏറ്റവും ആരോഗ്യകരമായ ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ആവശ്യത്തിനുള്ള വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. പ്രതിദിനം എട്ടു മുതല്‍ 12 വരെ ഗ്ലാസ് വെള്ളം കുടിക്കണം.
ആശുപത്രിയിലും െഎ.സി.യുവിലും പ്രവേശിക്കപ്പെടുന്നവർ കൂടുന്നു
കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ പുതിയ രോഗികളുടെ എണ്ണത്തിൽ സ്ഥിരമായി വർധനവുണ്ടാകുന്നു. ദിനേനയുള്ള വർധനവിെൻറ തോത് ഉയർന്നുതന്നെ നിൽക്കുന്നു. ഡിസംബർ മധ്യം മുതൽ ആശുപത്രികളിലാവുന്നവരുടെയും തീവ്രപരിചരണ വിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തിൽ കൂടിവരുകയാണെന്ന് കോവിഡ് -19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അൽഖാൽ പറയുന്നു.
അടുത്ത ദിവസങ്ങളിലെയോ അടുത്ത ആഴ്ചയിലെയോ കണക്കുകൾ പരിശോധിക്കണം. എങ്കിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ. എന്നാൽ, നിലവിലുള്ള ഘടകങ്ങൾ കോവിഡ് രണ്ടാം വരവിെൻറ ആദ്യഘട്ട സൂചനകളാണെന്ന് പറയാൻ കഴിയും.
അടുത്ത ആഴ്ചകളിലും ഇതേ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പല രാജ്യങ്ങളിലും കോവിഡിെൻറ രണ്ടാംവരവും മൂന്നാംവരവും ഉണ്ടാകുന്നു. ഖത്തറിൽ അടുത്തിടെ പുതിയ രോഗികളുടെ എണ്ണവും കൂടിവരുകയാണ്.
മുറുകെപ്പിടിക്കൂ, ഈ പ്രതിരോധമാർഗങ്ങൾ
1. താമസസ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ്മാസ്ക് ധരിക്കുക.
2. ഒന്നര മീറ്ററിെൻറ സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക.
3. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.
4. മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക.
5. സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകുക.
6. ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കുക.
7. കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കുക.
8. കുടുംബങ്ങളല്ലെങ്കിൽ കാർ യാത്രയിൽ ഡ്രൈവറടക്കം നാലുപേർ മാത്രമേ പാടുള്ളൂ. ഇതു ലംഘിച്ചാൽ ചുരുങ്ങിയത് 1000 റിയാലാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

