കോവിഡ്: ഖത്തറിൽ മരണം 21 ആയി
text_fieldsദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന രണ്ടുപേർകൂടി ശനിയാഴ്ച മരിച്ചു. 55ഉം 38ഉം പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. 38കാരന് മറ്റ് ദീർഘകാല അസുഖങ്ങളും ഉണ്ടായിരുന്നു. ഇതോടെ ആകെ മരണം 21 ആയിട്ടുണ്ട്. 1732 പേർക്കുകൂടി ശനിയാഴ്ച പുതുതായി രോഗം സ് ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള ആകെ രോഗികൾ 33679 ആണ്.
ഇതിൽ 1694 പേരാണ് ആശുപത്രിയിൽ ചികിൽസയിലുള്ളത്, ഇവരിൽ 177 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലാണ്. ശനിയാഴ്ച 620 പേർക്കുകൂടി രോഗം മാറിയിട്ടുണ്ട്. ആകെ രോഗം ഭേദമായവർ ഇതോടെ 8513ആയി.അതേസമയം കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പൊതുജനങ്ങൾ ഈദ് ദിവസങ്ങളിൽ വീടുകളിൽ തന്നെ ഇരിക്കണമെന്നും അനിവാര്യ കാരണങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
കോവിഡ്–19നെതിരായ പോരാട്ടം രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും കൂട്ടുത്തരവാദിത്തമാണിത്. ഈദ് അവധി ദിവസങ്ങളിൽ കുടുംബ സന്ദർശനങ്ങളും സാമൂഹിക ഒത്തുചേരലുകളും പാടേ ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവി ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത ഖത്തർ ടി വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
രാജ്യത്തിെൻറ ഒട്ടുമിക്ക ഭാഗങ്ങളിലും പേട്രാളിംഗ് ശക്തമാക്കും. സാമൂഹിക കൂടിച്ചേരലുകളും മറ്റു നിയമലംഘനങ്ങളും ശ്രദ്ധയിൽ പെട്ടാൽ 999 നമ്പറിൽ അധികൃതരെ വിവരമറിയിക്കണം.കോവിഡ്–19 മഹാമാരിയിൽ നിന്നും സമൂഹത്തിെൻറ സംരക്ഷണവും സുരക്ഷയുമാണ് നാം ലക്ഷ്യമിടുന്നത്.
രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും എല്ലാവരും പ്രതിബദ്ധതയോടെ പ്രവർത്തിക്കണം. ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും ഈ പോരാട്ടത്തെ ദുർബലമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
