ഇൻഡസ്ട്രിയൽ ഏരിയ ഇന്ന് മുതൽ ഭാഗികമായി തുറക്കും
text_fieldsദോഹ: കോവിഡ്–19 പടർന്ന് പിടിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചുപൂട്ടിയ ഇൻഡസ്ട്രിയൽ ഏരിയയുടെ ചില ഭാഗങ്ങൾ ഇന്ന് മുതൽ ഭാഗികമായി തുറക്കും.സ്ട്രീറ്റ് നമ്പർ 1, 2 എന്നിവയും വക്കാലത് സ്ട്രീറ്റുമാണ് ആദ ്യമായി തുറക്കുക. ജനങ്ങളുടെ താൽപര്യത്തിൽ മെഡിക്കൽ വിഭാഗത്തിെൻറ നിർദേശങ്ങൾക്കനുസൃതമായി മേഖലയിലെ മറ്റു സ്ട്രീറ്റുകൾ തുറക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. അടച്ചുപൂട്ടിയ ഭാഗങ്ങൾ തുറക്കുന്നതിെൻറ ഭാഗമായി പ്രദേശത്ത് നിന്നും 6500ഓളം തൊഴിലാളികളെ രോഗലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിനായി സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
തൊഴിലാളികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ലക്ഷ്യമാക്കിയാണിത്. മാർച്ചിൽ ഖത്തറിൽ രോഗം കണ്ടെത്തിയതിന് പിന്നാലെ രോഗാവസ്ഥയിൽ സ്ഥിരത കൈവരിച്ചിരുന്നു. എന്നാൽ അതിന് ശേഷം ഇൻഡസ്ട്രിയൽ ഏരിയയിൽ ഞെട്ടിപ്പിക്കുന്ന രീതിയിൽ രോഗം പടർന്ന് പിടിച്ചതിന് പിന്നാലെയാണ് 1 മുതൽ 32 സ്ട്രീറ്റ് വരെ അധികൃതർ പൂർണമായും അടച്ചിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
