കോവിഡ്: പുതിയ രോഗികൾ 118, രോഗമുക്തർ 95
text_fieldsദോഹ: ഖത്തറിൽ ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 118 പേർക്ക്. 94 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 77 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്. 41 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിലുള്ള ആകെ രോഗികൾ 1574. ഇന്നലെ 18,615 പേരെയാണ് പരിശോധിച്ചത്. ആകെ 22,64,026 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,24,278 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,22,105 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 69 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ഏഴു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 31 പേർ ചികിത്സയിലുണ്ട്. ഞായറാഴ്ച 19,961 പേർക്കുകൂടി വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിെൻറ എണ്ണം 35.23 ലക്ഷമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

