കോവിഡ്: രണ്ടു മരണം; പുതിയരോഗികൾ 158
text_fieldsദോഹ: കോവിഡ് ബാധിച്ച് ഖത്തറിൽ ബുധനാഴ്ച രണ്ടു മരണം.ഇതോടൊപ്പം മുൻദിവസങ്ങളെക്കാൾ രോഗികളുടെ എണ്ണവും വർധിച്ചു. 24 മണിക്കൂറിനിടെ 158 പേർക്കാണ് രോഗം ബാധിച്ചത്. 85 പേർ രോഗമുക്തരായി. 89 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ് രോഗബാധന. 69 പേർ വിദേശങ്ങളിൽനിന്നെത്തിയവരാണ്.
38ഉം, 75ഉം വയസ്സുള്ളവാണ് കഴിഞ്ഞ ദിവസം മരിച്ചത്് ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 596 ആയി. 1560 പേരാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. ബുധനാഴ്ച 19192 പേരെയാണ് പരിശോധിച്ചത്. ആകെ 22,03,067 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,22,918 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്.
നിലവിൽ 89 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ഒമ്പതുപേരെ ബുധനാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 40 പേരുമുണ്ട്. ബുധനാഴ്ച രാജ്യത്താകെ 29,158 ഡോസ് വാക്സിൻ കുത്തിവെപ്പ് നടത്തി. ഇതോടെ ആകെ ഡോസ് വാക്സിൻ എണ്ണം 33.33 ലക്ഷം ആയി.

