കോവിഡ്: പുതിയ രോഗികൾ 217, രോഗമുക്തർ 135
text_fieldsദോഹ: ഖത്തറിൽ ഞായറാഴ്ച കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേർക്കാണ് രോഗം റിേപ്പാർട്ട് ചെയ്തത്. 135 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 148 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്. 69 പേർ വിദേശത്തുനിന്നും എത്തിയവരാണ്. ഞായറാഴ്ച മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിലുള്ള ആകെ രോഗികൾ 2250. ഞായറാഴ്ച 18,777 പേരെയാണ് പരിശോധിച്ചത്. ആകെ 23,75,903 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,27,689 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,24,838പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 89 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ ഒമ്പതു പേരെ ഞായറാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 21 പേർ ചികിത്സയിലുണ്ട്. ഞായറാഴ്ച 9247 പേർക്ക് കൂടി വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിൻെറ എണ്ണം 39.51 ലക്ഷം ആയി.