കോവിഡ്: പുതിയരോഗികൾ 146; രോഗമുക്തി 96
text_fieldsദോഹ: ഖത്തറിൽ ചൊവ്വാഴ്ച 148 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 60 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. ചൊവ്വാഴ്ച പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 600 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ചൊവ്വാഴ്ച 96 പേർ രോഗമുക്തി നേടി. ആകെ 2,23,210 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിലുള്ള ആകെ രോഗികൾ 1,712 ആണ്. ചൊവ്വാഴ്ച 15,020 പേർ പരിശോധനക്ക് വിധേയരായി. രാജ്യത്ത് ആകെ 23,09,307 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,25,522 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. നിലവിൽ 68 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ആറുപേരെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 25 പേരുമുണ്ട്.
ചൊവ്വാഴ്ച 22,960 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 37.08 ലക്ഷം ഡോസ് വാക്സിൻ നൽകി.

