കോവിഡ്: പുതിയരോഗികൾ 142; രോഗമുക്തി 105
text_fieldsദോഹ: രാജ്യത്ത് ചൊവ്വാഴ്ച 142 പേർക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 63 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇന്നലെ പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 599 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ 105 പേരാണ് രോഗമുക്തി നേടിയത്. ആകെ 221549 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിലുള്ള ആകെ രോഗികൾ 1498 ആണ്. ഇന്നലെ 18,845 പേർ പരിശോധനക്ക് വിധേയരായി. രാജ്യത്ത് ആകെ 22,33,323 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,23,646 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
നിലവിൽ 79 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ചു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 31 പേരുമുണ്ട്.
ചൊവ്വാഴ്ച 20,368 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 34,28,791 ഡോസ് വാക്സിൻ നൽകി.

