Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 218
text_fieldsbookmark_border
ദോഹ: ഖത്തറിൽ വെള്ളിയാഴ്ച 218 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 134 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ് രോഗബാധ. 84 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 146 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇന്നലെ പുതിയ മരണങ്ങളില്ല. നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 2142 ആയി ഉയർന്നു. ഇന്നലെ 20562 പേർക്കാണ് പരിശോധന നടത്തിയത്.
71 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ എട്ടുപേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 24 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ രണ്ടുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. 24 മണിക്കൂറിനിടെ 21,736 ഡോസ് വാക്സിൻ നൽകി.
ഇതുവരെ ആകെ 39.38 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story

