കോവിഡ്: പുതിയ രോഗികൾ 114
text_fieldsദോഹ: ഖത്തറിൽ വെള്ളിയാഴ്ച 114 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 69 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ് രോഗബാധയുണ്ടായത്. 45 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 127 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. ഇന്നലെ പുതിയ മരണങ്ങളില്ല. നിലവിലുള്ള ആകെ രോഗികൾ 1621 ആണ്. ഇന്നലെ 14702 പേർക്കാണ് പരിശോധന നടത്തിയത്. 60 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ എട്ടു പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 30 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ ഒരാളെ മാത്രമാണ് ഇന്നലെ പ്രവേശിപ്പിച്ചതാണ്. 24 മണിക്കൂറിനിടെ 21,461 ഡോസ് വാക്സിൻ നൽകി. ഇതുവരെ ആകെ 36.36 ലക്ഷം ഡോസ് വാക്സിൻ നൽകി.
കോവിഡ്: 379 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൻെറ പേരിൽ ഖത്തറിൽ വെള്ളിയാഴ്ച 379 പേർക്കെതിരെ നടപടി സ്വീകരിച്ചു. 318 പേർക്ക് അണിയാത്തതിൻെറ പേരിലാണ് നടപടി. 57 പേർ െപാതു ഇടങ്ങളിൽ സാമൂഹിക അകലം പാലിച്ചുമില്ല.

