Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ 133

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 133
cancel

ദോഹ: ഖത്തറിൽ വെള്ളിയാഴ്​ച 133 പേർക്കുകൂടി​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു​. ഇതിൽ 68 പേർക്ക്​ സമൂഹവ്യാപനത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 65 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. 108 പേർക്ക്​ ഇന്നലെ രോഗമുക്​തിയുണ്ടായി. ​ഇന്നലെ പുതിയ മരണങ്ങളില്ല.

നിലവിലുള്ള ആകെ രോഗികൾ 1532 ആണ്​. ഇന്നലെ 24928 പേർക്കാണ്​ പരിശോധന നടത്തിയത്​. 66 പേരാണ്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​.

ഇതിൽ അഞ്ചുപേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ​പ്രവേശിപ്പിച്ചതാണ്​. 33 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്​. ഇതിൽ ഒരാളെ മാത്രം ഇന്നലെ പ്രവേശിപ്പിച്ചതാണ്​. 24 മണിക്കൂറിനിടെ 22,610 ഡോസ്​ വാക്​സിൻ നൽകി. ഇതുവരെ ആകെ 34.97 ലക്ഷം ഡോസ്​ വാക്​സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfcovid qatarcovid19
News Summary - covid19-covid gulf-covid qatar
Next Story