കോവിഡ്: പുതിയ രോഗികൾ 86, രോഗമുക്തർ 135
text_fieldsദോഹ: ഖത്തറിൽ ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 86 പേർക്ക്. 135 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 54പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്. 32 പേർ വിദേശത്തുനിന്നും എത്തിയവരാണ്. ഞായറാഴ്ച മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതുവരെ ആകെ മരണം 599. നിലവിലുള്ള ആകെ രോഗികൾ 1464 ആണ്. ഞായറാഴ്ച 14,857 പേരെയാണ് പരിശോധിച്ചത്. ആകെ 22,22,579 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,23,358 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്.
ആകെ 2,21,295പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 90 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ചുപേരെ ഞായറാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 36 പേർ ചികിത്സയിലുണ്ട്. ഞായറാഴ്ച 6657 പേർക്ക് കൂടി വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിൻെറ എണ്ണം 33.96 ലക്ഷം ആയി.

