കോവിഡ്19: രോഗമില്ല; ഖത്തറിൽ 121 സ്വദേശികളെ വിട്ടയച്ചു
text_fieldsദോഹ: കോവിഡ് രോഗമില്ലെന്നു തെളിഞ്ഞതോടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 121 സ്വദേശി പൗരന്മാരെ ഖത്തറിൽ പറഞ്ഞയച്ചു. ഇറ ാനിൽ നിന്ന് തിരിച്ചെത്തിച്ചവരെ ദിവസങ്ങളായി ദോഹയിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ച് നിരീക്ഷിച്ചു വരികയായിരുന്നു.
വ്യാഴാഴ്ച ലഭിച്ച അവസാന പരിശോധന ഫലവും നെഗറ്റീവ് ആയതോടെയാണ് ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ ഒരാഴ്ച ഇവർ ക്വറന്റീനിൽ കഴിയണമെന്ന് നിർദേശിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിൽ കഴിഞ്ഞദിവസം 238 പ്രവാസികൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ച മൂന്ന് പ്രവാസികളുമായി സമ്പർക്കം പുലർത്തിയവർക്കാണ് പുതുതായി രോഗബാധയുണ്ടായത്. ഇവരെല്ലൊം ഒരേ റസിഷൻഡ്യൽ കോംപ്ലകസിൽ താമസിച്ചവരാണ്. ഇതോടെ ഖത്തറിലെ ആകെ രോഗബാധിതരുടെ എണ്ണം 262 ആയി. അതേസമയം രോഗബാധിതരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
