Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ഇന്നലെ 214 രോഗമുക്തർ 227 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
text_fieldsbookmark_border
ദോഹ: തിങ്കളാഴ്ച ഖത്തറിൽ 227 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 214 പേർക്കാണ് രോഗമുക്തി. നിലവിലുള്ള ആകെ രോഗികൾ 2888 ആണ്. ഇന്നലെ 4658 പേരെയാണ് പരിശോധിച്ചത്. ഇതുവരെ 7,64,925 പേർക്ക് പരിശോധന നടത്തിയപ്പോൾ ആകെ 1,25,311 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം മാറിയവരും മരിച്ചവരും ഉൾപ്പെടെയാണിത്. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണം 214 ആണ്. ഇതുവരെ 1,22,209 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 437 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 55 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.
Next Story

