Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ് വാക്സിൻ: ആഗോള...

കോവിഡ് വാക്സിൻ: ആഗോള ബോധവത്​കരണ കാമ്പയിനിൽ ഖത്തറും

text_fields
bookmark_border
കോവിഡ് വാക്സിൻ: ആഗോള ബോധവത്​കരണ കാമ്പയിനിൽ ഖത്തറും
cancel
camera_alt

ഡോ. സുഹ അൽ ബയാത്​

ദോഹ: കോവിഡ്-19 പ്രതിരോധ വാക്സിൻ സംബന്ധിച്ച് ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന ബോധവത്​കരണ കാമ്പയിനിൽ ഖത്തറും പങ്കെടുക്കുന്നു. അന്താരാഷ്​ട്ര ബോധവത്​കരണ ആരോഗ്യ വിദഗ്ധരുടെ നിരയിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വാക്സിൻ വിഭാഗം മേധാവിയും ഖത്തർ കോവിഡ്-19 കോൺടാക്ട് ട്രാക്ക് ആൻഡ് േട്രസ്​ വിഭാഗം ലീഡുമായ ഡോ. സുഹ അൽ ബയാതാണ് നിലകൊള്ളന്നത്​. ആഗോള കാമ്പയിനിൽ ഇനി ഇവരും പങ്കാളിയാവും. സുരക്ഷിതവും കാര്യക്ഷമവുമായ വാക്സിൻ കണ്ടെത്തുന്നതിനുള്ള അന്താരാഷ്​ട്ര ശ്രമത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ഭാഗമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐക്യരാഷ്​ട്രസഭയും വാക്സിൻ കോൺഫിഡൻസ്​ ​േപ്രാജക്ടുമാണ് ബോധവത്​കരണ കാമ്പയിൻ നടത്തുന്നത്​.

ഒക്ടോബർ മധ്യത്തോടെ ആരംഭിച്ച ടീം ഹലോ സംരംഭത്തിൽ അന്താരാഷ്​ട്ര തലത്തിൽനിന്നായി ഇരുപതോളം ആരോഗ്യ വിദഗ്ധരാണ് അണിനിരന്നിരിക്കുന്നത്. വാക്സിൻ കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളിൽ തങ്ങളുടെ പങ്ക് വ്യക്തമാക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ഗൈഡുകളായാണ് സംഘാംഗങ്ങൾ പ്രവർത്തിക്കുന്നത്. ടിക്ടോക് പോലെയുള്ള സമൂഹിക മാധ്യമങ്ങളിലൂടെ കോവിഡ്-19 വാക്സിൻ സംബന്ധിച്ച പുതിയ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യും. ഇതി​െൻറ ചുമതലയും ഇവർക്കാണ്​.

ഇതുവരെ നാല് വിഡിയോ സന്ദേശങ്ങളാണ് ഡോ. അൽ ബയാത് സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച് പങ്കുവെച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേരാണ് സന്ദേശങ്ങൾ കണ്ടിരിക്കുന്നത്. കോവിഡ്-19 വാക്സിനോടുള്ള ഖത്തറിലെ ജനങ്ങളുടെ സമീപനവും അഭിപ്രായവും സ്വരൂപിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷൻ പൊതു സർവേ നടത്തുന്നുമുണ്ട്​. ഖത്തർ മുന്നോട്ടുവെച്ച വാക്സിനേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസവും സമീപനവും അറിയുകയാണ്​ ലക്ഷ്യം. ഹമദി​െൻറ മാനസികാരോഗ്യ സേവന വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പൂർണമായും ഒാൺലൈൻ വഴിയാണ് സർവേ നടത്തുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലായി തയാറാക്കിയ സർവേ, കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട് ഖത്തറിെൻറ തീരുമാനങ്ങളും പദ്ധതികളും അറിയിക്കാൻ സഹായിക്കുകയും ചെയ്യും.

ജനങ്ങൾക്ക്​ വാക്സിനുമായി ബന്ധപ്പെട്ട കൃത്യമായ ഉപദേശം നൽകാനും തെറ്റിദ്ധാരണകൾ അകറ്റാനും സർവേ സഹായിക്കും. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമാക്കുന്നതായിരിക്കും.കോവിഡ്​ വാക്​സിൻ ലഭ്യമാകുന്നമുറക്ക്​ രാജ്യത്ത്​ എത്തിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം രണ്ട്​ കമ്പനികളുമായാണ്​ നിലവിൽ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്​. അമേരിക്കയിലെ മസാചൂസറ്റ്​സ്​ ആസ്​ഥാനമായ 'മോഡേണ' ബയോടെക്​ കമ്പനിയുമായാണ്​ ഒടുവിൽ കരാർ ഒപ്പുവെച്ചത്​. സാർസ്​-കോവ്-2നെതിരായ ബി.എൻ.ടി 162 എം.ആർ.എൻ.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാൻഡിഡേറ്റ് വാക്സിൻ ലഭ്യമാക്കുന്നതിന് അമേരിക്ക ആസ്ഥാനമായ ഫൈസർ ആൻഡ്​​ ബയോൻടെക്​ എന്ന കമ്പനിയുമായി ഒക്​ടോബർ ആദ്യത്തിൽ ആരോഗ്യ മന്ത്രാലയം കരാർ ഒപ്പുവെച്ചിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineGlobal Awareness Campaign
Next Story