വിവിധ രാജ്യങ്ങൾ യാത്രികർക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കുന്നു
text_fieldsദോഹ: കോവിഡ്പ്രതിസന്ധി തുടരുന്നതിനാൽ വാക്സിൻ സ്വീകരിച്ചവർക്കുമാത്രം പ്രവേശനം അനുവദിക്കാൻ വിവിധ രാജ്യങ്ങൾ നടപടി തുടങ്ങി.
വ്യോമയാന യാത്രാ േബ്ലാഗർ ആയ സാം ചുയിയുമായുള്ള അഭിമുഖത്തിൽ ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരിക്കുന്നത്. നിലവിൽതന്നെ ആസ്ട്രേലിയ വാക്സിൻ എടുക്കാത്ത ആളുകളെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ല.
മഹാമാരി ഈ രൂപത്തിൽ തുടരുകയും കൃത്യമായ ചികിത്സ ഇല്ലാതിരിക്കുകയും ചെയ്താൽ രാജ്യങ്ങൾക്ക് വാക്സിനേഷൻ നിർബന്ധമാക്കുയല്ലാതെ നിവൃത്തിയുണ്ടാകില്ല. അവരവരുടെ അതിർത്തികളിൽ പ്രവേശിക്കാൻ വാക്സിൻ എടുത്തവരെ മാത്രം അനുവദിക്കും. നിലവിൽ പല കമ്പനികളും യാത്രക്കാരോട് കോവിഡ് വാക്സിനേഷെൻറ രേഖകൾ ആവശ്യെപ്പടുന്നുണ്ട്. വിമാനയാത്രയുടെ അടുത്ത ഘട്ടത്തിൽ എല്ലാവർക്കും വാക്സിനേഷൻ വേണ്ടിവരുന്ന സ്ഥിതിയാണ്. അടുത്തുതന്നെ എല്ലാ രാജ്യങ്ങളും ഇത് നിർബന്ധമാക്കുമെന്നും ബാകിർ പറഞ്ഞു. വിമാനയാത്രക്ക് വാക്സിനേഷൻ നിർബന്ധമാക്കുമെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളിലാണ് ഖത്തർ എയർവേസും. യാത്രക്കാരടക്കം എല്ലാവരും കോവിഡ് വാക്സിനെടുത്തവർ മാത്രമായി ആദ്യ വിമാനം പറത്തിയ കമ്പനിയെന്ന നേട്ടവും ഖത്തർ എയർവേസിന് സ്വന്തമാണ്. കഴിഞ്ഞ ദിവസമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഖത്തർ എയർവേസിെൻറ ക്യു ആർ 6421 വിമാനം ഇത്തരത്തിൽ പറന്നത്. ദോഹയിൽ നിന്ന് ഒമാനിലെത്തി അവിെട നിന്ന് തിരിച്ച് ദോഹയിൽ എത്തുകയായിരുന്നു ഈ വിമാനം.
വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പൂർണമായും കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു. യാത്രക്കാർക്കുള്ള ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കിയതും വാക്സിൻ സ്വീകരിച്ച ജീവനക്കാരായിരുന്നു. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് കാർബൺ പ്രസരണം കുറക്കുന്ന ഖത്തർ എയർവേസിെൻറ ഏറ്റവും പുതിയ എയർബസ് എ 350-1000 വിമാനമാണ് ചരിത്ര പറക്കലിന് സാക്ഷ്യം വഹിച്ചത് എന്ന പ്രത്യേകതയും ആ യാത്രക്കുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.