Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക​ളി​മൈ​താ​ന​ങ്ങ​ളി​ലും കോ​വി​ഡ്​ വാ​ക്​​സി​ൻ വ​രു​ന്നു
cancel
camera_alt

ലു​സൈ​ലി​ലെ മോ​​ട്ടോ ജി.​പി റേ​സി​ങ്ങി​ൽ നി​ന്ന്​ (ഫ​യ​ൽ ചി​ത്രം) 

ദോ​ഹ: മോ​​ട്ടോ ജി.​പി 2021 ലോ​ക ബൈ​ക്ക്​ റേ​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ള്ള ര​ണ്ട്​ റേ​സി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കും അ​നു​ബ​ന്ധ ആ​ളു​ക​ൾ​ക്കും കോ​വി​ഡ്​ വാ​ക്​​സ​ി​ൻ ന​ൽ​കു​മെ​ന്ന്​ ഖ​ത്ത​ർ അ​ധി​കൃ​ത​ർ. നി​ല​വി​ൽ രാ​ജ്യ​ത്ത്​ വാ​ക്​​സ​ി​നേ​ഷ​ൻ കാ​മ്പ​യി​ൻ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ക​യാ​ണെ​ന്നും ഇ​തി​നാ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി എ​ത്തു​ന്ന എ​ല്ലാ സ​ന്ദ​ർ​ശ​ക​ർ​ക്കും ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കും ബ​ന്ധ​െ​പ്പ​ട്ട​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും പ്രീ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്ന​ത്​ ഖ​ത്ത​റി​ലാ​ണ്. ആ​ദ്യ ര​ണ്ട്​ ഗ്രാ​ൻ​ഡ്​ പ്രി​ക്​​സ്​ മ​ത്സ​ര​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​െ​പ്പ​ടും. ഇ​തി​നാ​ൽ മോ​​ട്ടോ ജി.​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ താ​ര​ങ്ങ​ളും അ​ധി​കൃ​ത​രും അ​ഞ്ചാ​ഴ്​​ച വ​രെ ഖ​ത്ത​റി​ൽ ഉ​ണ്ടാ​കും. ഇ​വ​ർ ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​വ​രാ​ണ്. ഇ​ട​ക്കി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്യ​ണം. ഇ​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും ഖ​ത്ത​റി​ൽ കോ​വി​ഡ്​ വാ​ക്​​സി​​ൻ സ്വീ​ക​രി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. റേ​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​െ​ട​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണി​ത്. 2004 മു​ത​ൽ ഖ​ത്ത​റും മോ​​ട്ടോ ജി.​പി​യും പ​ങ്കാ​ളി​ക​ളാ​ണ്.

2007 മു​ത​ൽ എ​ല്ലാ​വ​ർ​ഷ​വും ​മോ​​ട്ടോ ജി.​പി. മ​ത്സ​ര​ങ്ങ​ൾ ഖ​ത്ത​റി​ൽ ന​ട​ക്കാ​റു​ണ്ട്. ലു​സൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്​ ആ​ണ്​ വേ​ദി. ഖ​ത്ത​റി​ൽ നാ​ലു​ഘ​ട്ട​മാ​യി എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കു​ക​യാ​ണ്​ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​ക​പ്പ്​ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക​ട​ക്കം പ്ര​േ​വ​ശ​ന​ത്തി​ന് വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

യാ​ത്ര അ​ട​ക്ക​മു​ള്ള പ​ല​വി​ധ ആ​ശ്യ​ങ്ങ​ൾ​ക്കും കോ​വി​ഡ്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​കു​ന്ന സാ​ഹ​ച​ര്യം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. വി​മാ​ന​യാ​ത്ര​ക്ക്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​കു​മെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ഗ്രൂ​പ്​​ സി.​ഇ.​ഒ അ​ക്​​ബ​ർ അ​ൽ​ബാ​കി​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വി​മാ​ന​ക്ക​മ്പ​നി​ക​ളു​െ​ട ആ​ഗോ​ള കൂ​ട്ടാ​യ്​​മ ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ പു​റ​ത്തി​റ​ങ്ങ​ണ​മെ​ങ്കി​ൽ നി​ല​വി​ൽ മൊ​ൈ​ബ​ലി​ൽ ഇ​ഹ്​​തി​റാ​സ്​ ആ​പ്​​ നി​ർ​ബ​ന്ധ​മാ​ണ്. ഏ​ത്​ സ്​​ഥാ​പ​ന​ത്തി​ലും പ്ര​വേ​ശ​ന​ത്തി​ന്​ ഇ​ഹ്​​തി​റാ​സ്​ ആ​പ്പി​ൽ പ​ച്ച സ്​​റ്റാ​റ്റ​സ് നി​ർ​ബ​ന്ധ​വു​മാ​ണ്.ഈ ​അ​വ​സ്​​ഥ ത​ന്നെ​യാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​െൻറ കാ​ര്യ​ത്തി​ലും ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത. കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ ഇ​ഹ്​​തി​റാ​സ്​ ആ​പ്പി​ൽ ഈ ​വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വാ​ക്​​സി​െൻറ ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച​യാ​ൾ​ക്ക്​ ഇ​ഹ്​​തി​റാ​സ്​ ബാ​ർ​കോ​ഡി​െൻറ ചു​റ്റും സ്വ​ർ​ണ​നി​റം തെ​ളി​യു​ന്നു​ണ്ട്. ബാ​ർ​കോ​ഡി​ന്​ താ​ഴെ 'COVID19 VACCINATED'എ​ന്ന സ്​​റ്റാ​മ്പി​ങ്ങും വ​രു​ന്നു​ണ്ട്. ഇ​ഹ്​​തി​റാ​സി​ൽ ഈ ​വി​വ​ര​ങ്ങ​ൾ കൂ​ടി​യു​ള്ള​വ​ർ​ക്ക്​ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ 'COVID19 VACCINATED'എ​ന്ന സ്​​റ്റാ​മ്പി​ങ്​ ഉ​ള്ള​യാ​ളു​ക​ൾ​ക്ക്​ മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഖ​ത്ത​റി​ൽ നി​ന്ന്​ കോ​വി​ഡ്-19 വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തു പോ​യി ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ചെ​ത്തു​മ്പോ​ൾ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ്​ വ​രാ​ൻ പോ​കു​ന്ന​ത്. ഖ​ത്ത​റി​ലെ അ​ധ്യാ​പ​ക​ർ​ക്കും സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഹ​ജ്ജി​നാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്ന്​ സൗ​ദി അ​റേ​ബ്യ​യും ഇ​തി​ന​കം അ​റി​യി​ച്ചു​ക​ഴി​ഞ്ഞു. ക​ളി​മൈ​താ​ന​ങ്ങ​ളി​ലും വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​െൻറ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ്​ ലു​സൈ​ലി​ലെ മോ​​ട്ടോ ജി.​പി 2021 ലോ​ക​ചാ​മ്പ്യ​ൻ ഷി​പ്പി​നെ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ഖ​ത്ത​റി​െൻറ ന​ട​പ​ടി​ക​ളെ​ന്നാ​ണ്​ സൂ​ച​ന​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccineplaygrounds
Next Story