കോവിഡ്: ബൂസ്റ്റർ ഡോസ് ഒരു ലക്ഷം
text_fieldsദോഹ: കോവിഡിെൻറ പുതിയ ആഗോള വെല്ലുവിളികൾക്കിടെ ഖത്തറിലെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അതിവേഗം. ബുധനാഴ്ചയോടെ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഒരു ലക്ഷം പിന്നിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,05,792 പേരാണ് ഇതിനകം ഖത്തറിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതെന്നും മന്ത്രാലയം ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയാക്കിയ എല്ലാ വിഭാഗങ്ങൾക്കുമാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവരെ പി.എച്ച്.സി.സികളില്‍ നിന്ന് വിളിച്ച് അപ്പോയിന്‍മെൻറ് നല്‍കും. നേരിട്ട് വിളിച്ചും അപ്പോയിന്‍മെൻറ് എടുക്കാം. ഹോട്ട്ലൈൻ നമ്പറായ 4027 7077 ലേക്കാണ് ഇതിനായി വിളിക്കേണ്ടത്. പ്രതിദിനം 5000ത്തിലേറെ പേർക്ക് നിലവിൽ ബൂസ്റ്റർ ഡോസ് നൽകുന്നതായി ആരോഗ്യ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ ഫാമിലി മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. സംയാ അഹമ്മദ് അൽ അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.