കോവിഡ് വാക്സിൻ : മുൻഗണനപ്പട്ടികയിൽ 50 വയസ്സുകാരും
text_fieldsകോവിഡ് -19 ദേശീയ പദ്ധതി മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ
ദോഹ: കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ളവരുടെ മുൻഗണനപ്പട്ടികയിൽ ഇനിമുതൽ 50 വയസ്സുകാരും. പൊതുജനാരോഗ്യ മന്ത്രാലയമാണ് പ്രായപരിധിയിൽ കുറവുവരുത്തിയിരിക്കുന്നത്. 50 വയസ്സുള്ളയാൾക്കും അതിന് മുകളിലുള്ളവർക്കും ഇനി മുതൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ മുൻഗണന നൽകും. നേരത്തേ ഈ പ്രായപരിധിയിലുള്ള ദീർഘകാല അസുഖങ്ങളുള്ളവർക്കായിരുന്നു മുൻഗണന.
ഇനി മുതൽ അത്തരം കാര്യങ്ങൾ പരിഗണിക്കാതെ തന്നെ അവർക്ക് വാക്സിൻ നൽകുകയാണ് ചെയ്യുക. രാജ്യത്ത് നിലവിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് നൽകുന്നത്. മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി വാക്സിൻ സ്ഥിരമായി ഖത്തറിലേക്ക് എത്തുന്നുണ്ടെന്നും കോവിഡ് -19 ദേശീയ പദ്ധതി മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു. ഇതിനാൽ തന്നെ വാക്സിനേഷൻ കാമ്പയിൻ കൂടുതൽ വിപുലപ്പെടുത്താൻ കഴിയും. കൂടുതൽ വിഭാഗം ആളുകളെ മുൻഗണനപ്പട്ടികയിൽ ഉൾെപ്പടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കിയത് പ്രകാരം 50 വയസ്സും അതിന് മുകളിലും പ്രായമുള്ളവർ, ദീർഘകാല രോഗമുള്ളവർ, ആേരാഗ്യ പ്രവർത്തകർ, അനുബന്ധ മേഖലയിലുള്ളവർ, വിവിധ മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും പ്രധാന സ്ഥാനത്തുമുള്ളവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനപ്പട്ടികയിലുള്ളത്. ഇൗ ഗണത്തിലുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് നേരിട്ട് ബന്ധപ്പെടും. ഇതിന് ശേഷമാണ് അവർ എപ്പോഴാണ് വാക്സിൻ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തേണ്ടെതന്ന് അറിയിക്കുക. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ വാക്സിനേഷൻ അപ്പോയ്ൻറ്മെൻറിനായി രജിസ്റ്റർ ചെയ്യാമെന്നും അധികൃതർ അറിയിച്ചു. മുൻഗണനപ്പട്ടികയിൽ ഇല്ലാത്തവർക്കും വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഇവരുടെ പേരുവിവരങ്ങൾ മന്ത്രാലയം സൂക്ഷിച്ചുവെക്കും.
പിന്നീട് ഇവരെ ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടുകയും പിന്നീട് വാക്സിൻ നൽകുകയുമാണ് ചെയ്യുക. നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യ മന്ത്രാലയത്തിെൻറ ലക്ഷ്യം. ഇതിെൻറ ഭാഗമായാണ് കഴിഞ്ഞ ദിവസം ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) പ്രത്യേക കേന്ദ്രം തുറന്നത്. വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
മുൻഗണനപ്പട്ടികയിൽ ഉൾെപ്പട്ട, മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്നവർക്കുമാത്രമേ ഇവിടെ നിന്ന് വാക്സിൻ നൽകൂവെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, നേരിട്ട് വരുന്നവർക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്ന് വാക്സിൻ നൽകുന്നുണ്ട്. കോവിഡ് വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചവർ രാജ്യത്ത് നിന്ന് പുറത്തുപോയി മൂന്നുമാസത്തിനുള്ളിൽ തിരിച്ചെത്തുേമ്പാൾ നിലവിൽ ക്വാറൻറീൻ വേണ്ട. വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ ഇളവുകൾ വരാനും സാധ്യതയുണ്ട്. ഇതിനാൽ വാക്സിൻ കുത്തിവെപ്പെടുക്കാൻ നിരവധി പേരാണ് മുന്നോട്ടുവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.