Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎല്ലാം ശുഭം; ബഹ്​റൈൻ...

എല്ലാം ശുഭം; ബഹ്​റൈൻ പൗരൻമാർ ഖത്തറിൽ നിന്ന്​ മടങ്ങും

text_fields
bookmark_border
എല്ലാം ശുഭം; ബഹ്​റൈൻ പൗരൻമാർ ഖത്തറിൽ നിന്ന്​ മടങ്ങും
cancel

ദോഹ: കോവിഡ്​കാലത്തെ സ്​നേഹത്തിന്‍റെയും കരുതലിന്‍റെയും കഥക്ക്​ താൽകാലിക വിരാമം. ദോഹയിൽ ഖത്തറൊരുക്കിയ സൗ കര്യങ്ങളിൽ സമ്പർക്കവിലക്കിൽ കഴിയുന്ന ബഹ്​റൈൻ പൗരൻമാർ ഒടുവിൽ സ്വദേശത്തേക്ക്​ മടങ്ങും. ഇതിനുള്ള നടപടികൾ ശരിയാ യി.

പൗരൻമാരെ കൊണ്ടുപോകാൻ ചാർട്ടർ ചെയ്​ത സ്വകാര്യവിമാനം അയക്കാമെന്ന​ ഖത്തറിന്‍റെ വാഗ്​ദാനം ബഹ്​റൈൻ സ്വീകരിക്കുകയായിരുന്നു. കോവിഡ് പടര്‍ന്നുപിടിച്ച ഇറാനില്‍നിന്നും സ്വന്തം നാട്ടിലേക്കുള്ള യാത്രക്കിടെ ദോഹയിൽ ഇറങ്ങേണ്ടിവന്ന 31 ബഹ്റൈൻ പൗരന്മാർക്കാണ്​ ഹോട്ടലിൽ എല്ലാവിധ സുരക്ഷയും സൗകര്യവും ഖത്തർ ഒരുക്കിയിരുന്നത്​​.

ഉപരോധം മൂലം നേരത്തേ തന്നെ ദോഹയിൽ നിന്ന് ബഹ്റൈനിലേക്ക്​ നേരിട്ട്​ വിമാനങ്ങൾ ഇല്ല. ഇതിനാൽ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മാര്‍ച്ച് 27നാണ് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഇവര്‍ ദോഹയിലെത്തിയത്. ദോഹയിലെ ഹോട്ടലില്‍ എല്ലാ സൗകര്യങ്ങളോടും കൂടി സമ്പർക്കവിലക്കിൽ കഴിയുകയാണ് ഇവരിപ്പോള്‍.

ആര്‍ക്കെങ്കിലും കോവിഡ്​ രോഗം കണ്ടെത്തിയാല്‍ തുടര്‍ചികിത്സയും ഇവിടെ തന്നെ ഒരുക്കുമെന്ന് ഖത്തർ ഗവൺമ​​െൻറ്​ കമ്മ്യൂണിക്കേഷൻ ഓഫിസ്​ അറിയിച്ചിരുന്നു. വിമാനം അയക്കാമെന്ന വാഗ്​ദാനം സ്വീകരിച്ച ബഹ്​റൈനെ ഖത്തർ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - covid updates qatar
Next Story