ദോഹ: കൊറോണ വൈറസ് വ്യാപനം തടയാനും പ്രതിരോധിക്കാനുമുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കടലിലും നിയന്ത്രണങ്ങൾ ഏർപ ്പെടുത്തി ഖത്തർ. സര്‍ക്കാര്‍ ഏജന്‍സികളുടെ കപ്പലുകള്‍ക്ക് പുറമേ മത്സ്യം പിടിക്കാന്‍ പോകുന്നവക്ക് മാത്രമേ കടലില്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.
എല്ലാ തരത്തിലുമുള്ള വിനോദയാത്രാ ക്രൂയിസറുകൾക്കും കപ്പലുകൾക്കും യാത്രാനിരോധനമുണ്ട്.
സമുദ്ര സേവനങ്ങളുടെ ഗതാഗതത്തിന് നിയുക്തരായ ഉദ്യോഗസ്ഥരുടെ സമുദ്രയാനങ്ങളും അനുവദിക്കും.
എന്നാൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണം. വാട്ടര്‍ സ്കൂട്ടറുകളിലും ജെറ്റ് സ്കീസുകളിലും ഒരാളെ മാത്രമേ അനുവദിക്കൂ.