ദോഹ: ഖത്തറിൽ റമദാനിൽ കുടുംബസംഗങ്ങൾ പാടില്ല. ഇത്തരത്തിൽ വീടുകളിലോ മറ്റോ കുടുംബങ്ങൾ കൂട്ടുചേരുന്നതും വിലക് കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിതെന്ന് ദേശീയ ദുരന്തനിവാരണ പരമോന്നത കമ്മിറ്റി വക്താ വ് ലുൽവ അൽഖാതിർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏറ്റവും വലിയ ശക്തി ദൈവമാണെന്നാണ് കോവിഡ് പോലുള്ള സാഹചര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. ഇതിനാൽ റമദാനിലടക്കം ആളുകളുടെ മുൻഗണനാക്രമത്തിൽമാറ്റം വരണം. ശക്തമായ പൊലീസ് പരിശോധന റദാനിലും തുടരുമെന്നും അവർ പറഞ്ഞു.
കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി അടച്ചിട്ട ഇൻഡസ്ട്രിയൽ ഏരിയ ഏപ്രിൽ 22 മുതൽ ഘട്ടംഘട്ടമായി തുറക്കും. സ്ട്രീറ്റ് നമ്പർ ഒന്ന്, രണ്ട്, അൽവകലാത് സ്ട്രീറ്റ് എന്നിവയാണ് ആദ്യം തുറക്കുക. ഇതിന്‍റെ ഭാഗമായി 6500 തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ മുൻകരുതലിന്‍റെ ഭാഗമായി സമ്പർക്കവിലക്കിൽ കഴിയുകയാണ്. ഇവർക്ക് രോഗമുണ്ടോ എന്നറിയാനുള്ള പരിശോധനയും നടത്തും.
ഖത്തറിലെ 90 ശതമാനം വൈറസ്ബാധയും നേരിയതാണ്. ഒരു ശതമാനം മാത്രമാണ് തീവ്രപരിചരണത്തിലുള്ളത്. ഗൾഫ്രാജ്യങ്ങളിൽ ഖത്തറിലെ മരണനിരക്ക് ഏറെ കുറവാണ്. ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാഴും ഖത്തറിലേത് ഏറെ കുറവാണെന്നും ലുൽവ പറഞ്ഞു.