ദോഹ: കോവിഡ് രോഗവ്യാപനം തടയാൻ ഖത്തറിൽ ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെച്ചു. മ രുഭൂമിയിൽ ടെൻറുകൾ കെട്ടിയുള്ള ഈ വർഷത്തെ ക്യാമ്പിങ് സീസൺ മാർച്ച് 22ഓടെ അവസാനിപ്പിക്കുകയായിരുന്നു.
പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ എല്ലാ പാർക്കുകളും ബീച്ചുകളും അടച്ചിട്ടിട്ടുമുണ്ട്. പാർക്കുകളിലെ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം നേരത്തേ തന്നെ അടച്ചിരുന്നു.