ദോഹ: കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങളുടേയും പ്രതിരോധങ്ങളുടേയും ഭാഗമായി രാജ്യത്തെ സ്വകാര്യ ക്ല ിനിക്കുകളിലേയും ആശുപത്രികളിലേയും അടിയന്തരമല്ലാത്ത ആരോഗ്യ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. ദന്തല്‍ ക്ലിനിക്കുകള്‍, ഡര്‍മറ്റോളജി, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക്, ശസ്ത്രക്രിയാ നടപടികള്‍ തുടങ്ങിയവയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഇതോടൊപ്പം ഡയറ്റ് ആൻറ് സ്ലിമിങ് സെൻററുകള്‍, ഫിസിയോ തെറാപ്പി ക്ലിനിക്കുകള്‍, എല്ലാതരത്തിലുമുള്ള കോംപ്ലിമെൻററി മെഡിസിനുകള്‍ എന്നിവയും നിര്‍ത്തണം.