Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ നിയന്ത്രണം...

കോവിഡ്​ നിയന്ത്രണം നീക്കൽ: റോഡ് ഗതാഗതം സുഗമമാക്കാൻ സമഗ്ര പദ്ധതി

text_fields
bookmark_border
കോവിഡ്​ നിയന്ത്രണം നീക്കൽ: റോഡ് ഗതാഗതം സുഗമമാക്കാൻ സമഗ്ര പദ്ധതി
cancel
camera_alt??? ??????????? ????? ?????? (??? ??????- ????????)

ദോഹ: കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ ആദ്യ ഘട്ടം ആരംഭിച്ചതോടെ റോഡ് ഗതാഗതം സുഗമമാക്കാൻ സമഗ്ര പദ്ധതിയുമായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്. നിയന്ത്രണം നീക്കുമ്പോൾ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതോടെ ട്രാഫിക്  പ​േട്രാളിംഗ് കൂടുതൽ ശക്തമാക്കാനും സമഗ്രമാക്കാനുമാണ് ഗതാഗത വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ ഭാഗമായുള്ള ആദ്യ ഘട്ടം ജൂൺ 15 മുതൽ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തെ എല്ലാ മേഖലകളിലെയും പ്രത്യേകിച്ച് ഗതാഗതം തിരക്കേറിയ റോഡുകളിലും ഉൾപ്രദേശങ്ങളിലെ റോഡുകളിലും പ​േട്രാളിംഗ് ശക്തമാക്കുമെന്ന് പ​േട്രാൾസ്​ ആൻഡ് ഇൻവെസ​്റ്റിഗേഷൻസ്​ ഉദ്യോഗസ്​ഥനായ ക്യാപ്റ്റൻ ഒമർ മുബാറക് അൽ ഹാജിരി പറഞ്ഞു.

മാളുകൾ, വാണിജ്യ പാതകൾ, പ്രധാന ഇൻറർസെക്ഷനുകൾ എന്നിവിടങ്ങളിലെല്ലാം ട്രാഫിക് പ​േട്രാൾ ശക്തമാക്കുമെന്നും വാഹനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുമെന്നും ക്യാപ്റ്റൻ അൽ ഹാജിരി കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ റോഡുകളിൽ സഹായമെത്തിക്കുന്നതിനും യാത്രക്കാരുടെയും മറ്റും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ​േട്രാൾ–ട്രാഫിക് ഇൻവെസ്​റ്റിഗേഷൻ വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പ​േട്രാളിംഗ് ഏർപ്പെടുത്തുമെന്നും കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ അതോറിറ്റികളുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ​േട്രാൾ വാഹനങ്ങളുടെയും ഉദ്യോഗസ്​ഥരുടെയും കൃത്യനിർവഹണം സുഗമമാക്കാൻ എല്ലാ ൈഡ്രവർമാരും സഹകരിക്കണമെന്നും റോഡുകളിൽ വേഗതാ പരിധി പാലിക്കണമെന്നും അശ്രദ്ധയോടെയുള്ള ൈഡ്രവിംഗ് പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും കോവിഡ്–19 വ്യാപനം തടയുന്നതിനും രോഗത്തെ ഇല്ലായ്മ ചെയ്യുന്നതിനുമുള്ള രാജ്യത്തി​െൻറ ശ്രമങ്ങൾക്ക് ഇത് സഹായമാകുമെന്നും ക്യാപ്റ്റൻ അൽ ഹാജിരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newstransportationcovid
News Summary - covid-transportation-qatar news-gulf news
Next Story