Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടീം അംഗങ്ങൾക്ക്​...

ടീം അംഗങ്ങൾക്ക്​ കോവിഡ്​; ജോർഡൻ–സൗത്ത്​​ സുഡാൻ മത്സരം റദ്ദാക്കി

text_fields
bookmark_border
covid delta variant
cancel

​േദാഹ: സൗത്ത്​​ സുഡാൻ ടീമിലെ താരങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനു പിന്നാലെ അറബ്​ കപ്പ്​ യോഗ്യത റൗണ്ട്​ മത്സരം റദ്ദാക്കി. തിങ്കളാഴ്​ച രാത്രിയിൽ ജോർഡനെതിരായ മത്സരം നടക്കാനിരിക്കെയാണ്​ സൗത്ത്​ സുഡാൻ ടീമിലെ ഏഴു പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ, മത്സരം റദ്ദാക്കി, ഫിഫ ചട്ടപ്രകാരം ജോർഡനെ 3–0ത്തിന്​ വിജയികളായി പ്രഖ്യാപിച്ചു.

മത്സരത്തിനായി കഴിഞ്ഞ ദിവസം ​േദാഹയി​െലത്തിയ സൗത്ത്​​ സുഡാൻ ടീം അംഗങ്ങൾ ​രണ്ട്​ റൗണ്ട്​ േകാവിഡ്​ പരിശോധന പൂർത്തിയാക്കിയപ്പോഴാണ്​ ഏഴു കളിക്കാർ ഉൾപ്പെടെ എട്ടുപേർക്ക്​ ​രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ, ശേഷിച്ച ടീം അംഗങ്ങളെയും ​െഎസൊലേഷനിലേക്ക്​ മാറ്റി.

Show Full Article
TAGS:Covid team members Jordan Sudan 
News Summary - Covid to team members; Jordan – South Sudan match canceled
Next Story