Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്...

കോവിഡ് പഠിപ്പിക്കുന്നത്​ ആഗോള സഹകരണത്തിെൻറ അനിവാര്യത –അമീർ

text_fields
bookmark_border
കോവിഡ് പഠിപ്പിക്കുന്നത്​ ആഗോള സഹകരണത്തിെൻറ അനിവാര്യത –അമീർ
cancel

ദോഹ/ന്യൂയോർക്: ആഗോള വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിൽ പരസ്​പര സഹകരണത്തിെൻറയും സംയുക്ത ശ്രമങ്ങളുടെയും അനിവാര്യതയാണ് കോവിഡ്-19 ഓർമപ്പെടുത്തുന്നതെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.ഐക്യരാഷ്​ട്രസഭയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ജനറൽ അസംബ്ലി ഉന്നതതല യോഗത്തിൽ വിഡിയോ കോൺഫറൻസ്​ വഴി സംസാരിക്കുകയായിരുന്നു അമീർ.

സമാധാനം, സുരക്ഷ, വികസനം, മനുഷ്യാവകാശം എന്നീ അടിസ്ഥാന സ്​തംഭങ്ങളിലൂന്നിയാണ് ഐക്യരാഷ്​ട്രസഭയെന്ന ഈ മഹാപ്രസ്ഥാനം സ്ഥാപിച്ചിരിക്കുന്നത്​. രണ്ടാം ലോക മഹായുദ്ധാനന്തരം മാനവികതക്ക് പ്രതീക്ഷയേകിക്കൊണ്ടാണ് അതു​ രൂപവത്കരിച്ചത്. രക്തരൂഷിത സംഘട്ടങ്ങൾക്കും വംശഹത്യകൾക്കുമെതിരെ സംയുക്ത മുന്നേറ്റം, രാഷ്​ട്രങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകളിലും സംഘട്ടങ്ങളിലും ഒത്തുതീർപ്പിലെത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ഒരു കുടുംബംപോലെ പ്രവർത്തിക്കുന്ന ലോകരാഷ്​ട്രങ്ങളുടെ കൂട്ടായ്മയാണിത്. മാനവികതയെന്ന ഒരൊറ്റ സങ്കൽപമാണ് നമ്മെ ഇവിടെ ഒറ്റക്കെട്ടായി നിലനിർത്തുന്നത്. മനുഷ്യാവകാശങ്ങൾക്കും മനുഷ്യ​െൻറ അന്തസ്സിനുമാണ് വില കൽപിക്കുന്നത്.

െഎക്യരാഷ്​ട്രസഭ പിഴവുകൾ തിരുത്തണം

കഴിഞ്ഞ പതിറ്റാണ്ടുകളിൽ നിരവധി ലക്ഷ്യങ്ങൾ നേടിയെടുക്കാൻ യു.എന്നിന് സാധിച്ചിട്ടുണ്ട്​. നിരവധി പേരുടെ ജീവൻ രക്ഷിക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമായി. ഇതിനായി നിരവധി സംഘടനകളും സ്​ ഥാപനങ്ങളും സ്ഥാപിച്ചു.അതോടൊപ്പംതന്നെ ചില പിഴവുകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ നിർവാഹമില്ല. അംഗരാജ്യങ്ങൾ യു.എന്നിെൻറ തത്ത്വങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ രീതികൾ കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നുണ്ട്.ഈ നൂറ്റാണ്ടിെൻറ മൂന്നാം പതിറ്റാണ്ടിലാണിപ്പോൾ നാം ജീവിക്കുന്നത്. വിവിധ മേഖലകളിൽ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധികളും വെല്ലുവിളികളും നാം നേരിടുകയാണ്.രാജ്യങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ, നിരായുധീകരണ പ്രതിസന്ധികൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, സുസ്​ഥിര വികസനം, ഭീകരവാദം തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടും.

യു.എൻ രൂപവത്കരിച്ചതിനു ശേഷവും മഹാമാരികളുടെ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുന്നതിലെ വീഴ്ച നമുക്ക് മുന്നിലെ പ്രധാന വെല്ലുവിളിയായി അവശേഷിക്കുന്നു. ലോകത്തിലെ ജനങ്ങളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്​. ആഗോള വെല്ലുവിളികൾ നേരിടുന്നതിലെ സംയുക്ത ശ്രമങ്ങളുടെയും സഹകരണത്തിെൻറയും അനിവാര്യതയും നമ്മെ ഓർമിപ്പിക്കുകയാണ് കോവിഡ്-19 മഹാമാരി.അന്താരാഷ്​ട്ര സമൂഹവുമായുള്ള പ്രതിബദ്ധത പുതുക്കുന്നതിനുള്ള സുവർണാവസരമാണിത്​. യു.എൻ ചാർട്ടറിെൻറ അകക്കാമ്പും അതാണ്.

അന്താരാഷ്​ട്ര തലത്തിലെ നടപടികളെ വിലയിരുത്താനുള്ള അവസരം കൂടിയാണിത്. രക്ഷാസമിതി കർത്തവ്യങ്ങൾ നീതിപൂർവം നടപ്പാക്കണം. പ്രത്യേകിച്ചും ലോകജനതയെ പ്രതിനിധാനം ചെയ്യുന്നവരാണവർ. പ്രമേയങ്ങൾ നടപ്പാക്കുന്നതിലെ രീതിശാസ്​ത്രം, ഇരട്ടത്താപ്പ് നയങ്ങൾ തുടങ്ങിയവയെല്ലാം പുനഃ പരിശോധനക്ക് വിധേയമാക്കണം. സമഗ്രമായ പരിഷ്കരണമാണ് ആവശ്യപ്പെടുന്നത്.

ആഗോളവെല്ലുവിളികൾ നേരിടാൻ ഖത്തറിെൻറ പൂർണപിന്തുണ

യു.എൻ ചാർട്ടറിലെ തത്ത്വങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുണക്കുക എന്ന ദൃഢനിലപാടാണ് ഖത്തറിേൻറത്. ബഹുമുഖമായതിനെ ഉയർത്തിക്കാട്ടുന്നതിന്, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നതിന്, എല്ലാവരോടും തുല്യനിലയിൽ പെരുമാറുന്നതിന്, അന്താരാഷ്​ട്ര നിയമാനുസൃതമായി സംഘട്ടനങ്ങളിൽ പരിഹാരം കാണുന്നതിന്, എല്ലാ മേഖലകളിലും വനിതകളുടെയും യുവാക്കളുടെയും പങ്കിനെ ഉയർത്തിക്കൊണ്ടുവരുന്നതിൽ, അന്താരാഷ്​ട്ര പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിൽ എല്ലാം നാം ഒരു രാഷ്​ട്രീയ പ്രഖ്യാപനം നടത്തേണ്ടിയിരിക്കുന്നു. ഇതിലൂടെ ഐക്യരാഷ്​ട്രസഭയുടെ 2030 സുസ്​ഥിര വികസന അജണ്ട നടപ്പാക്കണം.

ഐക്യരാഷ്​ട്രസഭയുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്​.എല്ലാ ആഗോള വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിനും ലക്ഷ്യങ്ങൾ നേടുന്നതിനും ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും അമീർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfqatar video conferenceameer shaikh tamim bin hamad albani
Next Story