കോവിഡ്: അണുനശീകരണവുമായി ശമാൽ മുനിസിപ്പാലിറ്റി
text_fieldsഅൽ ശമാൽ മുനിസിപ്പാലിറ്റി അധികൃതർ പാർക്കിൽ അണുനശീകരണം നടത്തുന്നു
ദോഹ: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെയും സുരക്ഷാ മുൻകരുതലുകളുടെയും ഭാഗമായി അൽ ശമാൽ മുനിസിപ്പാലിറ്റി സ്്ട്രീറ്റുകളിലുൾപ്പെടെ സർവിസ് അഫേഴ്സ് വകുപ്പ് അണുനശീകരണ കാമ്പയിൻ സംഘടിപ്പിച്ചു.
സ്ട്രീറ്റുകൾക്ക് പുറമെ, അൽ ശമാൽ, അബു സുലുഫ്, അൽ റുവൈസ്, മത്സ്യച്ചന്ത, തുറമുഖവിപണി എന്നിവിടങ്ങളിലെ പബ്ലിക് പാർക്കുകൾ, പള്ളികൾ, റസ്റ്റാറൻറുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഔട്ട്ലെറ്റുകൾ എന്നിവയിലെല്ലാം അണുനശീകരണം നടത്തി.
അൽ റുവൈസ് ഹെൽത്ത് സെൻറർ, ഇൻഡസ്ട്രിയൽ ഏരിയ, ലേബർ ക്യാമ്പുകൾ, അൽ ശമാൽ അറവുശാല എന്നിവയും അണുനശീകരണം നടത്തിയിട്ടുണ്ട്.
അൽ ശീഹാനിയ മുനിസിപ്പാലിറ്റിയിലെ ശൈത്യകാല വിപണികളിലൊന്നായ അൽ ശീഹാനിയ പച്ചക്കറിവിപണി മുനിസിപ്പാലിറ്റി അധികൃതർ വൃത്തിയാക്കി അണുനശീകരണം നടത്തി. അൽ ശീഹാനിയ ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിലായുള്ള ശൈത്യകാല പച്ചക്കറി വിപണിക്ക് ഇന്നലെ തുടക്കമായിരുന്നു. അൽ വക്റ, അൽ മസ്റൂഅ, അൽ ശമാൽ, അൽഖോർ-ദഖീറ എന്നിവിടങ്ങളിലാണ് മറ്റു ചന്തകൾ പ്രവർത്തിക്കുന്നത്.

